UPDATES

വീടും പറമ്പും

വീട് പെയിന്റിങ്ങിലെ പ്രൊഫഷണല്‍ ടച്ച്

ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിനൊപ്പം ചുമരുകളുടെയും ഫര്‍ണീച്ചറുകളുടെയും സംരക്ഷണവും പരിപാലനത്തിനും വിദഗ്ദ നിര്‍ദേശം നല്‍കാന്‍ അവര്‍ക്കാകും.

വീടു നിര്‍മാണത്തിന്റെ അവസാനഘട്ടമാണ് പെയിന്റിങ്ങ്. എന്നാല്‍ ഇക്കാര്യത്തിലാണ് എറ്റവും അധികം ആശയക്കുഴപ്പങ്ങളും നില നില്‍ക്കുന്നത്. ഉപയോഗിക്കേണ്ട നിറം, ഗുണ നിലവാരമമുള്ള പെയിന്റ്, ഉപയോഗിക്കാവുന്ന രീതികള്‍ എന്നിവയും ശ്രദ്ധിക്കേണ്ടവയാണ്. ഇക്കാര്യത്തില്‍ അറിവും പരിചയവുമുള്ള ആളുകളെ പെയിന്റിങ്ങിനായി നിയോഗിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന മികച്ച കാര്യം. ഇപ്പോള്‍ കേരളത്തില്‍ ഉള്‍പ്പെടെ നിലവിലുള്ള പ്രൊഫഷണല്‍ പെയിന്റിങ്ങ് സംഘങ്ങളെ ഉപയോഗപ്പെടുത്താം എന്നുള്ളതാണ് ഇതിന് പ്രധാന പോംവഴി.

ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിനൊപ്പം ചുമരുകളുടെയും ഫര്‍ണീച്ചറുകളുടെയും സംരക്ഷണവും പരിപാലനത്തിനും വിദഗ്ദ നിര്‍ദേശം നല്‍കാന്‍ അവര്‍ക്കാകും. പ്രൊഫഷണല്‍ ഇന്റീരിയര്‍ പെയിന്റിംഗ് സേവനം അല്‍പം ചിലവ് വര്‍ധിപ്പിക്കുന്ന ഒന്നാണെങ്കിലും വിദഗ്ദ തൊഴിലാളികളുടെ സേവനം, അറിവ്, വര്‍ഷങ്ങളായുള്ള പ്രവര്‍ത്തി പരിചയം എന്നിവ ഉറപ്പുനല്‍കുന്നതോടെ ഇവ അധികാമാനും ഇടയില്ല. വിവിധ പെയിന്റ് കമ്പനികളുടെ കീഴിലാണ്
ഇപ്പോള്‍ പ്രൊഫഷണല്‍ പെയിന്റിങ്ങ് സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

 

വീടിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു

പ്രൊഫഷണല്‍ പെയിന്റര്‍മാരെ ഉപയോഗിച്ച് മികച്ച രീതിയില്‍ വീടൊരുക്കുന്നത് ഒരോ വസ്ഥുവിന്റെയും മുല്യം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്ന ഒന്നാണ്. വില്‍പനയ്ക്കുള്ള വീടുകള്‍ നല്ലരീതിയില്‍ കളര്‍ ചെയ്ത് ഒരുക്കുന്നതോടെ ഉപഭോക്താവിന്റെ ശ്രദ്ധയില്‍ പെടുന്നത് പുതുമയുള്ള വീടായിരിക്കും. ഇത്തരത്തില്‍ അല്ലാത്ത വീടുകളില്‍ കയറിനോക്കാന്‍ പോലും ആളുകള്‍ മടിക്കും. ഒരു ഇടപാട് ഉറപ്പിക്കുന്നതില്‍ അദ്യ ചുവടാണ് കെട്ടിടത്തോടുള്ള അദ്യ വികാരം.

അതിഥികളുടെ മനം കവരും

അതിഥികളുടെ സംതൃപ്തി എപ്പോവും കുംടുബങ്ങള്‍ക്ക് പ്രധാനമാണ്. വീടിന് ഉടമകള്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ ഉദാഹരണം കൂടിയാണ് ഇത്തരം അഭിപ്രായങ്ങള്‍. വീട്ടിലെത്തുന്നവരുടെ മാനസികാവസ്ഥയെ വരെ കെട്ടിടത്തിന്റെ ഭംഗിയും വെടിപ്പും ബാധിക്കും. അടുക്കള, കിടപ്പുമുറികള്‍, ലിവിങ്ങ് ഏരിയകള്‍ ഉള്‍പ്പെടെ ഏതുതന്നെ ആയാലും ചേര്‍ച്ചയുള്ള നിറങ്ങള്‍ ഒരുക്കാനും ഇത്തരം പ്രൊഫഷണല്‍ പെയ്ന്റര്‍മാര്‍ക്ക് കഴിയും.

ഗൃഹാന്തരീക്ഷത്തിലെ വിരസത ഇല്ലാതാക്കുന്നു
വിടിന്റെ പെയിന്‍ിങ്ങ് ശാസ്ത്രീയമായി ചെയ്യുന്നതോടെ പഴയ ഗൃഹാന്തരീക്ഷങ്ങളുടെ വിരസത ഇല്ലാതാക്കാന്‍ സഹായാക്കുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ പ്രതികരണം. ഇന്റീരിയറിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ശരിയായ നിറം ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കാന്‍ ഇത്തരം സംഘങ്ങള്‍ക്ക് ഉടമകളെ സഹായിക്കാനാവും. ഉദാഹരണമായി, കിടപ്പുമുറികളില്‍ ഇരുണ്ട നിറം ഉപയോഗിക്കുന്നത് പ്രഭാതത്തിലെ പ്രസരിപ്പ് ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍. മുറികളിലെ വെളിച്ചം ഉള്‍പ്പെടെ പരിഗണിച്ച് നിറങ്ങള്‍ നിര്‍ദേശിക്കാനും പ്രൊഫഷണല്‍ പെയ്ന്റര്‍മാര്‍ക്ക് കഴിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍