Top

പുത്തന്‍ ഫ്‌ലാറ്റ് വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

പുത്തന്‍ ഫ്‌ലാറ്റ് വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം
ഇന്ന് സുരക്ഷയും സൗകര്യവും സമകാലിക ലോകത്തെ അണുകുടുംബ സാഹചര്യവും പരിഗണിക്കുമ്പോള്‍ ഒറ്റപ്പെട്ട വീടുകളേക്കാല്‍ നല്ലത് ഫ്‌ലാറ്റുകളാണെന്ന് ലോകം ചിന്തിച്ചു തുടങ്ങി.എന്നാല്‍ ഫ്‌ലാറ്റ് വാങ്ങുമ്പോള്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്,

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഫ്‌ലാറ്റാണ് വാങ്ങുന്നതെങ്കില്‍ നിര്‍മാണം എപ്പോള്‍ തീരുമെന്നു കാണിക്കുന്ന രേഖ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കരാര്‍ ലംഘിക്കപ്പെട്ടാല്‍ എങ്ങനെ മുടക്കുമുതല്‍ വീണ്ടെടുക്കാമെന്നും കൃത്യമായി ഉറപ്പുവരുത്തിയിരിക്കണം.വിവിധ വകുപ്പുകളുടെ അനുമതിയോടെയാണോ കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നും കെട്ടിടത്തിനു കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നും പരിശോധിച്ചതിനുശേഷം മാത്രം ഫ്‌ലാറ്റ് വാങ്ങുക.

ബില്‍ഡറെക്കുറിച്ചും മറ്റു പ്രൊജക്ടുകളെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടാക്കുക.ഫ്‌ലാറ്റ് നിര്‍മണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എഞ്ചിനീയറെക്കുറിച്ചും ആര്‍ക്കിടെക്റ്റ്, ഡിസൈനര്‍ എന്നിവരെക്കുറിച്ചും അന്വേഷിക്കുന്നതും നന്നായിരിക്കും.ഇലക്ട്രിസിറ്റി, വെള്ളം, മെയ്ന്റനന്‍സ് ചാര്‍ജുകള്‍ എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണയോടെ മാത്രം ഫ്‌ലാറ്റുകള്‍ വാങ്ങുക.

കൃത്യമായി നികുതി അടയ്ക്കുന്ന ഭൂമിയിലാണ് ഫ്‌ലാറ്റ് ഉള്ളതെന്നും ഈ ഭൂമിക്ക് മറ്റ് ബാധ്യതകള്‍ ഇല്ല എന്നും തീര്‍ച്ചപ്പെടുത്തുക.ഫ്‌ലാറ്റിന്റെ വില്‍ക്കല്‍-വാങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട് വക്കീലിന്റെ സഹായത്തോടെ ഒരു രേഖ തയ്യാറാക്കുന്നതും നല്ലതാണ്. കാര്‍ പാര്‍ക്കിങ്ങ് ഏരിയയെക്കുറിച്ച് കരാറില്‍ വ്യക്തമാക്കിയിരിക്കണം.

Next Story

Related Stories