TopTop
Begin typing your search above and press return to search.

വീടിന്റെ അകത്തളങ്ങളില്‍ തണുപ്പ് നിറയ്ക്കാന്‍ ഇന്റര്‍ ലോക്കിങ് ബ്രിക്കുകളും ചെങ്കല്ലുകളും ; കൂടുതലറിയാം

വീടിന്റെ അകത്തളങ്ങളില്‍ തണുപ്പ് നിറയ്ക്കാന്‍ ഇന്റര്‍ ലോക്കിങ് ബ്രിക്കുകളും ചെങ്കല്ലുകളും ; കൂടുതലറിയാം

ഭവന നിര്‍മാണത്തിന് അതിനൂതനമായ മാര്‍ഗങ്ങള്‍ അനുദിനം നിലവില്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ചുമര്‍ കെട്ടുന്നതിന് ചെലവേറിയതും കുറഞ്ഞതുമായ വ്യത്യസ്ത ആശയങ്ങളാണുള്ളത്. ഒരു വീടിന്റെ സൗന്ദര്യം, സൗകര്യം, സുരക്ഷിതത്വം എന്നിവ നിര്‍ണയിക്കുന്നതില്‍ ചുമരുകള്‍ക്കുള്ള പങ്ക് ചെറുതല്ല. വൈവിധ്യം നിറഞ്ഞ മെറ്റീരിയലുകളാണ് ചുവര്‍ നിര്‍മ്മണത്തിനായി ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്.അതില്‍ ഏറ്റവും പ്രധാനി ചെങ്കല്ലുകളാണ്.ഏതുതരത്തിലുള്ള ഭിത്തിയും ഡിസൈന്‍ ശൈലിക്കനുസരിച്ചു പണിയാം എന്നതുതന്നെയാണ് ചെങ്കല്ലുകള്‍ കൂടുതല്‍ സ്വീകാര്യമാകാന്‍ കാരണം.

വീടുപണിക്ക് പ്രധാനമായും ഉപയോഗിക്കുന്ന മറ്റൊന്നാണ് ഇഷ്ടികകള്‍. ചൂളകളില്‍ ചുട്ടെടുക്കുന്ന ചെങ്കല്ലുകളേക്കാള്‍ വലിപ്പം കുറഞ്ഞ ഇവയുടെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ചു കുറവു തന്നെയാണ്. മണ്‍കട്ടകള്‍ കൊണ്ടായിരുന്നു പണ്ടത്തെ വീടുകള്‍ നിര്‍മിക്കപ്പെട്ടിരുന്നത്. പിന്നീട് മനുഷ്യന്റെ സാമ്പത്തിക വ്യവസ്ഥയും ജീവിതസാഹചര്യങ്ങളും മാറി വീട് എന്നത് ആരോഗ്യകരമായ സംരക്ഷണം എന്നതിലപ്പുറം ആര്‍ഭാടമായി വന്നപ്പോള്‍ ഈ മണ്‍കട്ടകള്‍ക്ക് കാലക്രമേണ രൂപാന്തരങ്ങള്‍ സംഭവിച്ചു. പഴമയെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള ഇന്റര്‍ലോക്കിങ് ബ്രിക്കുകളും ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്.

മേല്‍ക്കൂരയുടെ മുഴുവന്‍ ഭാരവും താങ്ങിനിര്‍ത്താന്‍ ആവശ്യാനുസരണം കോളം, ബീമുകള്‍ നല്‍കുകയാണ് ചെയ്യാറുള്ളത്. ചുമരുകളുടെ ഘടനകള്‍ക്കനുസരിച്ചും റൂമുകളുടെ വ്യാപ്തിയനുസരിച്ചും മുകളിലേക്കുള്ള ഭാരത്തിനനുസരിച്ചും ഒരുനല്ല സ്ട്രക്ചറല്‍ എഞ്ചിനീയറുടെ നിര്‍ദേശപ്രകാരമാണ് ഇവ ചെയ്യേണ്ടത്ഴി. ഇന്ന് കൂടുതല്‍ ആളുകള്‍ ഇന്റര്‍ലോക്കിങ് ബ്രിക്കുകളെ ആശ്രയിക്കുന്നുണ്ട്. താരതമ്യേന വീടിനുള്ളില്‍ ഒരു തണുത്ത അന്തരീക്ഷത്തെ കൊണ്ടുവരാന്‍ ഇവയ്ക്കു കയാറുമുണ്ട്. കൂടാതെ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍, മഡ് ബ്ലോക്കുകള്‍, ഹോളോ ബ്ലോക്കുകള്‍, ഇഷ്ടികകള്‍, ഇന്റര്‍ലോക്കിങ് ബ്ലോക്കുകള്‍, ഗുരുടീസ് പോലുള്ള മെറ്റീരിയല്‍സ് കൊണ്ടും ഭിത്തികള്‍ നിര്‍മിക്കാറുണ്ട്.


Next Story

Related Stories