Top

കടലിന് അഭിമുഖമായി അമ്പത്തിയാറു കോടി രൂപയുടെ അപാര്‍ട്ട്‌മെന്റ് സ്വന്തമാക്കി ഷാഹിദ്

കടലിന് അഭിമുഖമായി അമ്പത്തിയാറു കോടി രൂപയുടെ അപാര്‍ട്ട്‌മെന്റ് സ്വന്തമാക്കി ഷാഹിദ്
നടന്‍ ഷാഹിദ് കപൂറും ഭാര്യ മിറരജ്പുതും കുടുംബ ജീവിതത്തിലെ ഓരോ സന്തോഷനിമിഷങ്ങളും തന്റെ ആരാധകരുമായി പങ്കുവെക്കാറുള്ളതാണ് .എന്നാല്‍ ഇപ്പോഴത്തെ പുതിയ വിശേഷം ഷാഹിദും ഭാര്യ മിറ രാജ്പുതും പുതിയ വീട്ടിലോക്ക് മാറുന്നു എന്നതാണ്. മുംബൈയിലെ വര്‍ളിയിലാണ് അപ്പാര്‍ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ ആണ് ഷാഹിദിനു വേണ്ടി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

427.98, 300.48 സ്‌ക്വയര്‍ മീറ്ററിലുള്ള ഫ്‌ളോറുകളുമുള്ള വീടിന്റെ മുഴുവന്‍ സ്‌ക്വയര്‍ഫീറ്റ് 8625 ആണ്.2018ലാണ് എട്ടായിരം ചതുരശ്ര അടിയുള്ള അപാര്‍ട്ട്‌മെന്റ് ഷാഹിദും കുടുംബവും സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോഴിതാ അറ്റകുറ്റപ്പണികള്‍ക്കു ശേഷം അപാര്‍ട്ട്‌മെന്റിലേക്ക് താമസം മാറാനൊരുങ്ങുകയാണ് ഷാഹിദ് എന്നാണ് പുതിയ വാര്‍ത്ത.



ജുഹുവില്‍ തനിക്കുള്ളത് ചെറിയ വീടാണെന്നും രണ്ടുമക്കള്‍ ആയതോടെ കുടുംബത്തിന്റെ ആവശ്യങ്ങളും വലുതായെന്നും അതാണ് വീട് മാറാന്‍ തീരുമാനിച്ചതെന്നും ഷാഹിദ് മുമ്പു പറഞ്ഞിരുന്നു.ജിം, സ്പാ, സ്വിമ്മിങ് പൂള്‍, വിശാലമായ ലിവിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ആഢംബര വീടാണിത്. അഞ്ഞൂറു ചതുരശ്ര അടിയുള്ള ബാല്‍ക്കണിയില്‍ നിന്നാല്‍ കടല്‍ക്കാഴ്ച്ചകള്‍ വിശാലമായി കാണാം.

ഷാഹിദ് കപൂറിന്റെയും മിറയുടെയും പേരിലാണ് അപാര്‍ട്ട്‌മെന്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ജുഹുവില്‍ കടലിനോട് അഭിമുഖമായവീട്ടിലാണ്ഷാഹിദുംകുടുംബവുംതാമസിക്കുന്നത്.അമ്പത്തിയാറുകോടി രൂപ മുടക്കിയാണ് ഷാഹിദ് അപാര്‍ട്ട്‌മെന്റ് വാങ്ങിയത്. രജിസ്ട്രേഷനു വേണ്ടി 2.91 കോടിയും മുടക്കിയിരുന്നു. ത്രീ സിക്സ്റ്റി വെസ്റ്റ് എന്നു പേരുള്ള കെട്ടിടത്തിന്റെ 42ഉം 43ഉം നിലകളിലായാണ് ഷാഹിദിന്റെ ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്. പാര്‍ക്കിങ്ങിനായി ആറു സ്പോട്ടുകളും കെട്ടിടത്തില്‍ ലഭ്യമാണ്.ദീപിക പദുക്കോണ്‍, വിരാട് കോഹ്ലി, യുവ്രാജ് സിങ്, അഭിഷേക് ബച്ചന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരാണ് അപാര്‍ട്ട്‌മെന്റില്‍ ഷാഹിദിന്റെ അയല്‍വാസികള്‍

Next Story

Related Stories