ന്യൂസ് അപ്ഡേറ്റ്സ്

വീണാ ജോര്‍ജ്ജ് ജയിക്കാന്‍ കാരണമായത് തങ്ങളുടെ പ്രവര്‍ത്തനം ; അവകാശവാദവുമായി ഓര്‍ത്തഡോക്സ് സഭ

അഴിമുഖം പ്രതിനിധി 

മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ്ജ് ആറന്‍മുളയില്‍ ജയിക്കാന്‍ കാരണം തങ്ങള്‍ നടത്തിയ പ്രവര്‍ത്തനമാണ് എന്ന അവകാശവാദവുമായി ഓര്‍ത്തഡോക്സ് സഭ. സഭയുടെ ഓണ്‍ലൈന്‍ മാധ്യമത്തിലാണ്‌ ഇതേക്കുറിച്ച് പരാമര്‍ശമുള്ളത്. സഭയുടെ മകള്‍ വീണാ ജോര്‍ജ്ജ് ഇനി എംഎല്‍എ ; യുവജന പ്രസ്ഥാനത്തിന്റെയും വിജയം എന്ന തലക്കെട്ടോടെയാണ് ലേഖനം പുറത്തിറങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ സംഭാംഗങ്ങള്‍ പറഞ്ഞത് വീണയുടെ സ്ഥാനാര്‍ഥിത്വവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ല എന്നായിരുന്നു. എന്നാല്‍  വീണാ ജോര്‍ജ്ജ് വിജയം കൈവരിച്ചപ്പോഴാണ് സഭ മുന്നോട്ടിറങ്ങിയത്. വിജയം കൈവരിക്കാന്‍ കാരണം സഭ വിശ്വാസികളോട് വീണയ്ക്ക് വോട്ടു ചെയ്യണം എന്ന് ആവശ്യപ്പെട്ടതിനാലാണ് എന്നും ലേഖനത്തില്‍ പറയുന്നു.


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍