TopTop
Begin typing your search above and press return to search.

സദാചാരത്തിന്റെ മാലാഖകളേ, പൊതു ഇടങ്ങളിലെ ചുംബനം അശ്ലീലമാണോ? വീണാ മണി എഴുതുന്നു

സദാചാരത്തിന്റെ മാലാഖകളേ, പൊതു ഇടങ്ങളിലെ ചുംബനം അശ്ലീലമാണോ? വീണാ മണി എഴുതുന്നു

വീണാ മണി

'ഞാൻ സ്റ്റീവ് ലോപ്പസ്' സില്മ കാണാൻ ഞാനും ഒരു കൂട്ടുകാരനും കൊച്ചിയിലെ ഒരു മള്‍ടിപ്ലക്സിൽ കയറി. സിനിമ തുടങ്ങി. വളരെ എന്‍ഗേജിംഗ് ആയി സില്മ കണ്ടു രസിച്ചു തുടങ്ങിയപ്പോൾ കറുത്ത ജീന്‍സും ടീ ഷർട്ടുമിട്ട് പബ്ബിലെ ബൌണ്‍സേര്‍സിനെ ഓര്‍മ്മിപ്പിക്കണ പോലെ രണ്ടു പേര്‍ ഞങ്ങളുടെ അടുത്തു വന്നു. എന്നിട്ട് ചോയിച്ചു, കറക്റ്റ് സീറ്റ് നമ്പരിൽ ആണോ ഇരിക്കുന്നതെന്ന്. ഞങ്ങള്‍ക്ക് കിട്ടിയത് കോർണർ ആയിരുന്നു. അത് വേണ്ട എന്ന് കരുതി ഒത്ത നടുക്കാണ് ഇരുന്നത്. പിന്നെ ആകെ പത്തു പേരെ ഉണ്ടായിരുന്നുള്ളൂ. അപ്പ പിന്നെ എവിടെ ഇരുന്നാലെന്താ പ്രശ്നം! വേറെ ബുദ്ധിമുട്ടില്ലല്ലോ, ഇവിടെ ഇരുന്നോളാം എന്നൊക്കെ പറഞ്ഞപ്പോ സമ്മതിച്ചു. പിന്നേം സില്മ കണ്ടു. കൊറച്ചു കഴിഞ്ഞപ്പോ ദാ പിന്നേം വന്നേക്കണ്. ഇപ്രാവശ്യം ടോര്‍ച്ചൊക്കെ ആയിട്ടാണ് വരവ്. ആദ്യം ഞങ്ങളുടെ കയ്യിലോട്ട് വെളിച്ചമടിച്ചു. പിന്നെ അത് എന്റെ മുഖത്തോട്ടു ഫോക്കസ് ചെയ്തു. ഞാൻ എന്താണെന്നു ചോദിച്ചപ്പോ, വീണ്ടും ദേണ്ടെ അതെ ചോദ്യം, കറക്ട് സീറ്റിലാണോന്ന്. ക്ഷമയോടെ ഞങ്ങൾ വീണ്ടും മറുപടി പറഞ്ഞു. പിന്നീട് ഹാഫ് ടൈം കഴിഞ്ഞും രണ്ടു വട്ടം വന്നു ടോര്‍ച്ചടിച്ചു. ഒടുവില്‍ ഞാൻ ക്ഷമകെട്ടു പറഞ്ഞു "ഒന്ന് സില്മ കണ്ടോട്ടെ ഞങ്ങൾ"! എന്ന്. ആളില്ലാത്ത തിയറ്ററിൽ ശെടാ, എവിടെ ഇരുന്നാലുംഇവര്‍ക്കെന്താ പ്രശ്നം! പിന്നീടല്ലേ എനിക്ക് കാര്യം പിടി കിട്ടിയേ! സീറ്റല്ല പ്രശ്നം! സംഗതി സദാചാരം ആണ്. സദാചാരത്തിന്റെ മാലാഖകളായിരുന്നെടെയ് അവർ!

ഈ സദാചാര സംരക്ഷകര്‍ക്ക് എന്താണ് ശരിക്കും പ്രശ്നം? അല്ല ഇപ്പ ഞങ്ങൾ ശരിക്കും കിസ്സടിച്ചാൽ ഇവരെന്തു ചെയ്യും? അത് നിയമവിരുദ്ധമാണോ?പബ്ലിക് സ്ഥലങ്ങളിലെ 'obscenity'ഫ്രെയിമിൽ എന്തൊക്കെ വരും? ഇതിന്റെ നിയമ ഗുലുമാലുകൾ ശിഥിലവും ഔട്ട്‌റൈടും ആണ്. I P C ആർട്ടിക്കിൾ 294 ഇപ്രകാരം പറയുന്നു.

" Whoever, to the annoyance of others,
(a) does any obscene act in any public place, or
(b) sings, recites or utters any obscene songs, ballad or word, in or near any public place,shall be punished with imprisonment of either description for a term which may extend to three months, or with fine, or with both."ഇതിനു മുൻപ് പബ്ലിക് സ്ഥലത്ത് പരസ്പര സമ്മതത്തോടെ കിസ്സടിച്ചു എന്ന ഭീകര കുറ്റത്തിന് പോലീസ് പൊക്കിയ പല കേസുകളും കോടതി തള്ളിയത്, അത് മറ്റുള്ളവരെ കാര്യമായി ബുദ്ധിമുട്ടിച്ചു എന്ന് തെളിയിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ്. 2009 സെപ്തംബറിൽ ദില്ലിയിൽ വെച്ച് രണ്ട് അഡള്‍റ്റ്സ് കിസ്സടിച്ച കേസിൽ ദില്ലി ഹൈക്കോടതി ഇത് അശ്ലീലം ആകുന്നില്ല എന്ന് വിധിച്ചതാണ്. അവർ വേറെ ആരെയും മെനക്കെടുത്തിയില്ലെന്നും കൂടാതെ അവർ വിവാഹിതരായത് കൊണ്ടും കേസ് നിലനില്ക്കില്ല എന്നുമാണ് കേട്ടത്. ആ വിധി കിസ്സടിക്കുന്ന പ്രതികൾക്ക് ആശ്വാസം ആകുമെങ്കിലും മേല്‍പറഞ്ഞ രണ്ടു കാര്യങ്ങൾ വിശകലനം ചെയ്യേണ്ട കാര്യമുണ്ട്.

ആരാണ് annoyed ആകുന്നത്? വിവാഹിതരുടെ കിസ്സ്‌ annoyance ഇല്ലാത്ത കിസ്സാണോ?

ഇപ്പറയുന്ന annoyance വളരെ വ്യക്തിപരമാണ്. പൊതു ഇടങ്ങള്‍ എതു പബ്ലിക്കിനെയാണ് അഡ്രസ്‌ ചെയ്യുന്നതു എന്ന് ആലോചിക്കേണ്ടതുണ്ട്. പബ്ലിക് പാർക്കുകളിലും ബീച്ചിലും മ്യൂസിയത്തിലും ആര്‍ക്കൊക്കെ ഒരുമിച്ചിരിക്കാം? രണ്ടു പേര്‍ തല്ലുണ്ടാക്കുന്നത്, പ്രത്യേകിച്ച് ഭര്‍ത്താവ് ഭാര്യയെ റോഡിലിട്ട് തല്ലുമ്പോൾ മാത്രം ആ സ്പേസ് പെട്ടെന്ന് പ്രൈവറ്റ് ആകുന്നതെങ്ങനെയാണ്? പബ്ലിക്ക് സ്പേസ് പലതരത്തിലുള്ള ആധിക്യങ്ങളെ നിയന്ത്രിക്കാനുള്ളതാകുമ്പോൾ, ഹിംസയായാലും കാമമായാലും, അത് ഒരു പ്രത്യേക തെരഞ്ഞെടുപ്പിലൂടെ കടന്നു പോകുന്നുണ്ട്. ചില ഹിംസയെ ഈ ഇടങ്ങൾ legitimise ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകളും മറ്റു "നോണ്‍-നോർമൽ" ശരീരങ്ങളും പൊതു ഇടങ്ങളിൽ അധിക്ഷേപിക്കപ്പെടുമ്പോൾ ആര്‍ക്കും annoyance ഉണ്ടാകാത്തത്? അപ്പോൾ തോന്നാത്ത annoyance എന്തുകൊണ്ടാണ് രണ്ടു മുതിർന്നവർ പരസ്പരസമ്മതത്തോടെ സ്നേഹപ്രകടനങ്ങളിൽ ഏർപ്പെടുമ്പോൾ മാത്രം ഉണ്ടാവുന്നത്? അത് നമ്മുടെ കാഴ്ചയുടെ പ്രശനമല്ലേ? ചില കാര്യങ്ങളെ മാത്രം നാം കാണുന്നത് നമ്മുടെ തിരഞ്ഞെടുക്കലുകൾ നേരത്തെ constructed ആയതു കൊണ്ടല്ലേ?വിവാഹപ്രായമായ,(അതെന്തുവാണോ ആവോ!), സ്ത്രീ സുഹൃത്തുക്കളുടെ സ്ഥിരം രോഷം ഇപ്പോൾ തിരിയുന്നത് പെണ്ണുകാണൽ എന്ന ചടങ്ങിനോടാണ്. സത്യം പറയാല്ലോ, അതൊരു മഹാ ബോറൻ ഏര്‍പ്പാടാണ്. ഒരുക്കി കെട്ടി നാലാളുടെ മുന്നില് നിര്‍ത്തപ്പെടുമ്പോൾ സ്ത്രീ ശരീരങ്ങൾ പ്രദര്‍ശന വസ്തു ആക്കപ്പെടുകയല്ലേ? ഇതിനോട് ചേർത്ത് വായിക്കപ്പെടേണ്ടത്, സാധാരണ ദിവസങ്ങളിൽ പൊതു ഇടങ്ങളിൽ ചൂഴ്ന്നു നോക്കപ്പെടുന്ന നോട്ടങ്ങളെ പെണ്ണുകാണൽ സമയത്ത് സാധൂകരിക്കപ്പെടുകയാണ്. എന്നിട്ട് അഞ്ചു മിനിട്ട് കഴിഞ്ഞൊരു ചോദ്യമുണ്ട്, ചെക്കനെ ഇഷ്ടമായോ എന്ന്. അതിനു മറുപടി പറയുന്നതിന് മുൻപ് ഇങ്ങോട്ട് പറയും "വലിയ വീട്ടുകാരാ, നമുക്ക് ചേര്‍ന്ന ബന്ധം." ഈ അവസ്ഥയില്‍ വല്ലാത്ത ഒരു കാഫ്ക ലോകം ജനിക്കുന്നുണ്ട്. സിമ്പിളായി പറഞ്ഞാൽ "എന്തുവാടേ ഇത്!" എന്ന ചോദ്യം.

ബെസ്റ്റ് ഓഫ് അഴിമുഖം


ഞാന്‍, അന്‍പത്തഞ്ചാം വയസ്സില്‍ മനസ്സിനും ശരീരത്തിനും മുറിവേറ്റവള്‍
ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍
ഇന്ത്യൻ പുരുഷന്‍ എത്രത്തോളം നല്ലവനാണ്?
സഹോദരീ സഹോദരന്മാര്‍ക്ക് ഒരു മുറി പങ്കിടാമോ?
പങ്കാളി സമ്മതിച്ചാല്‍ അന്യ പുരുഷ/സ്ത്രീ ബന്ധം എങ്ങനെ വഞ്ചനയാകും?ഇപ്പറഞ്ഞ സംഗതികളൊക്കെ ചുറ്റിക്കറങ്ങുന്നത് സ്ത്രീ ശരീരങ്ങളുടെ വായനയിലാണ്. സ്ത്രീ ശരീരങ്ങളുടെ "ഉടമസ്ഥത" ആര്‍ക്കാണുള്ളത്? പൊതു ഇടങ്ങളിൽ സ്ത്രീ സ്വന്തം ഇഷ്ടത്തോടുകൂടി ഒരാളെ ചുംബിച്ചാൽ അത് ഒരു തരത്തിലുള്ള assertion തന്നെയാണ്. സാധാരണ ദിവസങ്ങളിൽ തന്റെ ശരീരത്തില്‍ അനുവാദമില്ലാതെ തൊടുന്ന, തന്റെ സ്വകാര്യതക്ക് യാതൊരു വിലയും നല്‍കാത്ത നമ്മുടെ പൊതു ഇടങ്ങളിൽ, ഒരു ദിവസം തന്റെ സമ്മതത്തോടെ സ്നേഹപ്രകടനം നടത്തുന്നതിൽ ആര്‍ക്കാണ് ശരിക്കും പ്രശ്നം?അഴിമുഖം പ്രസിദ്ധീകരിച്ച വീണ മണിയുടെ മറ്റ് ലേഖനങ്ങള്‍


ഈ കല്യാണത്തില്‍ ആ ജ്യോത്സ്യര്‍ക്കെന്തു കാര്യം?
ഞാന്‍ എന്ന ഹിന്ദു (നോണ്‍-സംഘി സ്‌റ്റൈല്‍)Next Story

Related Stories