TopTop
Begin typing your search above and press return to search.

വിഷുവിന് പച്ചക്കറി കഴിക്കേണ്ട; ബീന്‍സിനും പയറിനും നൂറ് രൂപ

വിഷുവിന് പച്ചക്കറി കഴിക്കേണ്ട; ബീന്‍സിനും പയറിനും നൂറ് രൂപ

വിഷുവും ഈസ്റ്ററും അടുത്തതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നു. ബീന്‍സ്, പയര്‍ എന്നിവയുടെ വില കിലോയ്ക്ക് നൂറ് രൂപയായി. ചെറിയ ഉള്ളിയുടെയും പടവലങ്ങയുടെയും വില ഒരുമാസത്തിനിടെ ഇരട്ടിയിലേറെയാണ് വര്‍ദ്ധിച്ചത്.

ഇന്നലത്തെ വിലയില്‍ നിന്നും പച്ചക്കറി വിലയ്ക്ക് ഇന്ന് മാറ്റം വന്നിട്ടുണ്ട്. ദിനംപ്രതിയാണ് പച്ചക്കറി വില വര്‍ദ്ധിക്കുന്നത്. ഒരുമാസം മുമ്പ് പയറിന് 50 രൂപയും ബീന്‍സിന് 70 രൂപയുമായിരുന്നു. പാവയ്ക്കയുടെ വില 60ല്‍ എത്തിനില്‍ക്കുകയാണ്. കാരറ്റ് വില എണ്‍പതും. ചെറിയ ഉള്ളി, ബീറ്റ്‌റൂട്ട്, കുമ്പളങ്ങ, പടവലങ്ങ, മുരിങ്ങക്ക, പച്ചമുളക് എന്നിവയാണ് വില വര്‍ദ്ധനവുണ്ടായ മറ്റ് പച്ചക്കറികള്‍.

കഴിഞ്ഞ ആഴ്ചയുണ്ടായ ലോറി സമരവും വരള്‍ച്ചയും പച്ചക്കറി വില കുത്തനെ ഉയര്‍ത്തുകയായിരുന്നു. സവാള, തക്കാളി എന്നിവയുടെ വിലയില്‍ മാത്രമാണ് നേരിയതെങ്കിലും കുറവുണ്ടായത്. കണിവെള്ളരിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു.


Next Story

Related Stories