ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണം

അഴിമുഖം പ്രതിനിധി

മൈക്രഫിനാന്‍സ് ക്രമക്കേടില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം നാലുപേര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രാഥമികാന്വേഷണത്തില്‍ തെളിവു കിട്ടിയാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം തുടരാമെന്നു കോടതി ഉത്തരവില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് സോമന്‍, മൈക്രോഫിനാന്‍സ് പദ്ധതി കോര്‍ഡിനേറ്റര്‍ മഹേശന്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് പ്രഥമികാന്വേഷണം നടത്തുക. 

അഞ്ചു ശതമാനം പലിശ നിരക്കില്‍ നല്‍കേണ്ട വായ്പ്പ 12 ശതമാനം പലിശ ഇടാക്കി വിതരണം ചെയ്‌തെന്നും പലരുടെയും ഫോട്ടോ മാത്രം ഉപയോഗിച്ച് വായ്പ്പ തിരിമറി നടത്തിയെന്നും വി എസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വെള്ളാപ്പള്ളിക്കെതിരെ കുറ്റങ്ങളായി ആരോപിച്ചിരുന്നു. നേരത്തെ വിജിലന്‍സ് നടത്തിയ രഹസ്യന്വേഷണത്തില്‍ 80 ലക്ഷത്തിന്റെ ക്രമക്കേട് മൈക്രോഫിനാന്‍സ് വായ്പ്പ വിതരണത്തിലൂടെ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും തന്റെ നിപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍