TopTop
Begin typing your search above and press return to search.

വടികുത്തി നടക്കുന്ന പ്രായമായെന്നും വൈകാതെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും വെള്ളാപ്പള്ളി

വടികുത്തി നടക്കുന്ന പ്രായമായെന്നും വൈകാതെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

വടികുത്തി നടക്കുന്ന പ്രായമായെന്നും വൈകാതെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും വെള്ളാപ്പള്ളി. എസ് എന്‍ ഡി പി യോഗത്തിന്റെ പ്രസിഡന്‍റ് സ്ഥാനത്ത് ശ്രീനാരായണ ഗുരു ഇരുന്നതു 25 വര്‍ഷമാണ്. ഗുരുവിനോടൊപ്പം നില്‍ക്കാനല്ല താന്‍ ആഗ്രഹിക്കുന്നത്. ഗുരുവിന് ഒരു പടി താഴെ നില്‍ക്കാനാണ്. അതുകൊണ്ട് തന്നെ എസ് എന്‍ ഡി പി യോഗത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് 24 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സ്ഥാനമൊഴിയുമെന്നും ശ്രീനാരായണ ഗുരു എസ് എന്‍ ഡി പി യോഗത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചതിനേക്കാള്‍ കൂടുതല്‍ കാലം താന്‍ യോഗത്തിന്‍റെ നേതൃത്വത്തില്‍ ഇരിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വള്ളിനിക്കറിട്ട് നടക്കുന്ന പ്രായത്തില്‍ ഈ പ്രസ്ഥാനത്തില്‍ വന്നതാണെന്നും ഇപ്പോള്‍ വടികുത്തി നടക്കുന്ന പ്രായമായെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്നും അതോടെ ബി ഡി ജെ എസിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനാണ് വെള്ളാപ്പള്ളി നീക്കം നടത്തുന്നതെന്നും സൂചനയുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയാക്കാനുള്ള തീരുമാനത്തില്‍ സംഘടനയിലെ തന്നെ ഒരുവിഭാഗത്തിന് കടുത്ത എതിര്‍പ്പുകളുണ്ട്.


Next Story

Related Stories