TopTop
Begin typing your search above and press return to search.

മീ ടൂവില്‍ കുരുങ്ങി വിക്കി കൗശലിന്റെ പിതാവും; പോണ്‍ വീഡിയോ കാണിച്ചെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍

മീ ടൂവില്‍ കുരുങ്ങി വിക്കി കൗശലിന്റെ പിതാവും; പോണ്‍ വീഡിയോ കാണിച്ചെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍
നടന്‍ വിക്കി കൗശലിന്റെ പിതാവും ബോളിവുഡ് ആക്ഷന്‍ ഡയറക്ടറുമായ ശ്യാം കൗശലിനെതിരെയും മീ ടൂ കാംപെയിനിന്റെ ഭാഗമായി ലൈംഗികാതിക്രമ ആരോപണം. മനോരമ സിക്‌സ് ഫീറ്റ് അണ്ടര്‍, ഹണിമൂണ്‍ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച യുവതിയാണ് ശ്യാം കൗശലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

2006ല്‍ ഒരു ഷൂട്ടിംഗിനിടെ ഡ്രിങ്ക്‌സ് കഴിക്കാനെന്ന് പറഞ്ഞ് ഈ യുവതിയെ ശ്യാം കൗശല്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ശ്യാമിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുള്ളതിനാലും പെരുമാറ്റം അത്ര നല്ല രീതിയിലല്ലാത്തതുകൊണ്ടും താന്‍ മദ്യപിക്കില്ലെന്ന് കള്ളം പറഞ്ഞ് ഒഴിഞ്ഞുമാറി. തുടര്‍ന്ന് ശ്യാം മൊബൈല്‍ ഫോണില്‍ ഒരു പോണ്‍ വീഡിയോ കാണിച്ചുതന്നു. ആ സമയത്ത് ഞങ്ങള്‍ രണ്ട് പേര്‍ മാത്രമേ അവിടയുണ്ടായിരുന്നുള്ളൂ. ലൈന്‍ പ്രൊഡ്യൂസറോട് ഇക്കാര്യം പറഞ്ഞെങ്കിലും എന്ത് ചെയ്യണമെന്ന് അവര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ അവരാണ് പിന്നീടുള്ള ദിവസങ്ങളില്‍ ശ്യാം കൗശലില്‍ നിന്ന് തന്നെ രക്ഷിച്ചതെന്നും യുവതി പറയുന്നു.

Next Story

Related Stories