വീഡിയോ

പ്രകാശ് രാജിനെ തടഞ്ഞ് ബിജെപിക്കാര്‍; ജോക്കറുകളെ എന്നെ ഭയപ്പെടുത്താനാണോ നോക്കുന്നതെന്ന് നടന്‍

Print Friendly, PDF & Email

നിങ്ങള്‍ എന്നെ കൂടുതല്‍ കരുത്തനാക്കുകയാണ്

A A A

Print Friendly, PDF & Email

ബിജെപി പ്രവര്‍ത്തകര്‍ നടന്‍ പ്രകാശ് രാജിന്റെ വാഹനം തടഞ്ഞ് ആക്രോശങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ. ഏപ്രില്‍ 12 ന് രാത്രി ഗുല്‍ബര്‍ഗയില്‍വച്ചായിരുന്നു ബിജെപിക്കാര്‍ പ്രകാശ് രാജിന്റെ വാഹനം തടഞ്ഞത്. പ്രകാശ് രാജിനൊപ്പം ഡ്രൈവറെ കൂടാതെ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു. മോദി..മോദി എന്നു വിളിച്ചുകൊണ്ടാണ് അക്രമികള്‍ പ്രകാശ് രാജിനെതിരേ മുഷ്ടി ചുരുട്ടിക്കൊണ്ട് ആക്രോശങ്ങള്‍ മുഴക്കുന്നത്. എന്നാല്‍ കാറിനുള്ളില്‍ ഇരുന്ന ഒരു ചെറു ചിരിയോടെയാണ് പ്രകാശ് രാജ് ഈ പ്രകടനങ്ങളെ വീക്ഷിക്കുന്നത്.

ഈ സംഭവത്തെ കുറിച്ച് പിന്നീട് പ്രകാശ് രാജ് ട്വിറ്റരില്‍ കുറിച്ചത് ഇങ്ങനെയാണ്; ഗുല്‍ബര്‍ഗയില്‍ കഴിഞ്ഞ രാത്രിയില്‍ ബിജെപി-മോദി ഭക്തന്മാര്‍ തെമ്മാടികളെ പോലെ എന്നോടു പെരുമാറുകയാണ്. കുറെ ജോക്കറുകള്‍…ഹലോ…നിങ്ങള്‍ സംഭാഷണങ്ങളില്‍ വിശ്വസിക്കുന്നില്ലേ..എന്നെ ഭയപ്പെടുത്താമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്… ശരിക്കും നിങ്ങള്‍ എന്നെ കൂടുതല്‍ കരുത്തനാക്കുകയല്ലേ…#justasking ഹാഷ് ടാഗ് ഓടുകൂടിയാണ് പ്രകാശ് രാജ് പരിഹാസപൂര്‍വം കുറിച്ചിരിക്കുന്നത്. മോദിയുടെയും സംഘപരിവാറിന്റെയും കടുത്തവിമര്‍ശകനായ പ്രകാശ് രാജിനെതിരേ ഇതിനും മുമ്പും പല പ്രതിഷേധങ്ങളുമായി സംഘപരിവാര്‍-ബിജെപി പ്രവര്‍ത്തകര്‍ വന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍