TopTop
Begin typing your search above and press return to search.

'കുഞ്ഞിക്കാലടിയൊച്ച കേൾക്കുമ്പോൾ..’; ലെനയുടെ 'അമ്മമാനസം' മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു

കുഞ്ഞിക്കാലടിയൊച്ച കേൾക്കുമ്പോൾ..’; ലെനയുടെ അമ്മമാനസം മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു

മാതൃദിനത്തിൽ ഹരി പി നായരും സംഘവും ഒരുക്കിയ അമ്മമാനസം എന്ന ആൽബം ശ്രദ്ധേയമാകുന്നു.'കുഞ്ഞിക്കാലടി ഒച്ച കേൾക്കുമ്പോൾ..' എന്ന് തുടങ്ങുന്ന ​ഗാനം മലായാളികളുടെ പ്രിയ​ഗായിക സുജാത മോഹനാണ് ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായ ആൽബം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.



ലെനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘‘ഈ മാതൃദിനത്തിൽ, എല്ലാ അമ്മമാർക്കുമുള്ള സ്നേഹോപഹാരമാണ് ഈ ഗാനം. മദേഴ്സ് ഡേ സ്പെഷൽ മ്യൂസിക് വീഡിയോ എന്ന രീതിയിലാണ് അമ്മമാനസം ഒരുക്കിയിരിക്കുന്നത്.’’ രചനയും സംവിധാനവും നിർവഹിച്ച ഹരി പി നായർ പറയുന്നു.

ബാല​ഗോപാലാണ് ആൽബത്തിന്റെ സം​ഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഹരി പി നായർ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ആൽബം നിർമ്മിച്ചിരിക്കുന്നത് നടൻ ധർമജൻ ബോൾഗാട്ടിയാണ്. അമ്മ,മുത്തശ്ശി എന്നീ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന ഭാവമാറ്റങ്ങളുമായി സിനിമാ താരം ലെനയും ആൽബത്തിന്റെ ഭാ​ഗമാകുന്നുണ്ട്.


Next Story

Related Stories