പെരുമ്പാവൂര്‍ പൂക്കാട്ടുപടിയില്‍ നിമിഷ എന്ന ബിരുദവിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ പശ്ചിമബംഗാള്‍ സ്വദേശി ബിജു മുഹമ്മദിനെ പിടികൂടാനും അയാളുടെ രണ്ടാമത്തെ ഇരയായി ഏലിയാസ് (നിമിഷയുടെ പിതൃസഹോദരന്‍) കൊല്ലപ്പെടുന്നത് തടയാനും മുഖ്യകാരണമായത് ചുമട്ടുതൊഴിലാളിയായ കെ എ അബ്ബാസിന്റെ സമയോചിതമായ ഇടപെടലാണ്. അതിക്രൂരമായ ഒരു സംഭവത്തിന് സാക്ഷിയാകേണ്ടി വന്നിട്ടും അത് ചെയ്ത കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നും എല്ലാവരെയും അതിന്റെ പേരില്‍ ഇരകളാക്കരുതെന്നുമാണ് അബ്ബാസ് പറയുന്നത്. നിമിഷയുടെ കൊലപാതകത്തിനു പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരേ നടക്കുന്ന പ്രചാരണങ്ങളില്‍ തനിക്ക് സമൂഹത്തോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഈ വീഡിയോയില്‍ പങ്കുവയ്ക്കുന്നു..
നിമിഷയുടെ പിതൃസഹോദരനെ രക്ഷിച്ച ഈ ചുമട്ടുതൊഴിലാളിക്ക് പറയാനുള്ളത് (വീഡിയോ)

Next Story