അനുഷ്‌ക ശര്‍മ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രൊസിത് റോയിയുടെ പുതിയ ചിത്രം പാരിയുടെ ടീസറെത്തി. ഹൊറര്‍ ചിത്രമാണ്. അനുഷ്‌ക ശര്‍മ്മയെ കൂടാതെ പരംബ്രത ചാറ്റര്‍ജി, രജത് കപൂര്‍, ഋതാഭരി ചക്രബര്‍ത്തി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. അനുഷ്‌കയും സഹോദരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഫില്ലോരി എന്ന ചിത്രത്തില്‍ മരിച്ചുപോയ വ്യക്തിയുടെ 'ആത്മാവാ'യി അനുഷ്‌ക അഭിനയിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് പേടിപ്പെടുത്ത ഒരു പ്രേതമായി എത്തുന്നത്. എന്‍എച്ച് 10നും ഫില്ലൗരിയ്ക്കും ശേഷം അനുഷ്‌ക നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മാര്‍ച്ച് രണ്ടിന് ചിത്രം തീയറ്ററുകളിലെത്തും. “Sweet dreams guys... #HoliWithPari (sic) എന്നാണ് പാരിയുടെ ടീസര്‍ അവതരിപ്പിച്ചുകൊണ്ട് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചിരിക്കുന്നത്.