ആരെന്നറിയാത്ത ഒരു സ്ത്രീ പാടുന്ന വീഡിയോ ആണ് എആര്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
Unknown, anonymous, beautiful voice...എന്ന് റഹ്മാന്‍ പറയുന്നു.
1995ല്‍ പുറത്തിറങ്ങിയ, പ്രഭു ദേവയേയും നഗ്മയേയും പ്രധാന കഥാപാത്രങ്ങളാക്കി ശങ്കര്‍ സംവിധാനം ചെയ്ത 'കാതലന്‍' സിനിമയിലെ 'എന്നവളേ' എന്ന പാട്ടിന്റെ 'ഓ ചെലിയാ' എന്ന തെലുങ്ക് വേര്‍ഷനാണ് ഈ സ്ത്രീ പാടുന്നത്. പ്രേമികുഡു എന്ന പേരിലാണ് തെലുങ്കില്‍ സിനിമ പുറത്തിറങ്ങിയത്. 'എന്നവളേ' ഗാനത്തിലൂടെ മലയാളി ഗായകന്‍ ഉണ്ണികൃഷ്ണന്‍ ദേശീയ പുരസ്‌കാരം നേടിയിരുന്നു.
ഏഴ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 55,000ത്തിലധികം റിയാക്ഷനുകള്‍. പുതിയ ഗായകരേയും പുതിയ ശബ്ദങ്ങളേയും ചലച്ചിത്ര പിന്നണി ഗാന രംഗത്ത് അവതരിപ്പിക്കുന്ന പതിവുള്ള എആര്‍ റഹ്മാന്‍ ഈ തെലുങ്ക് ഗായികയേയും കണ്ടെത്തുമോ?
വീഡിയോ കാണാം:
https://www.azhimukham.com/vayicho-i-was-contemplated-suicide-till-25-hated-old-name-dileep-kumar-ar-rahman/
https://www.azhimukham.com/india-malayali-sanghparivar-supporters-slams-arrahman-with-abusivewords-for-protesting-gaurilankeshmurder/