വീഡിയോ

കൊടുംതണുപ്പത്ത് ടിവി റിപ്പോര്‍ട്ടര്‍, അപരിചിതന്‍ കൈമാറിയത് സ്നേഹത്തിന്റെ കാപ്പിച്ചൂട്

Print Friendly, PDF & Email

‘ബോബ് സൈക്ലോണ്‍’ എന്നറിയപ്പെടുന്ന അതിശക്തമായ ശീതക്കാറ്റ് അമേരിക്കയില്‍ സമീപകാലത്തെ റെക്കോഡ് മഞ്ഞ് വീഴ്ചയും തണുപ്പുമാണ് ഉണ്ടാക്കിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ച് ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമറ കൈകാര്യം ചെയ്യുന്നവര്‍ക്കും കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടായിരിക്കുകയാണ്.

A A A

Print Friendly, PDF & Email

അമേരിക്കയുടെ കിഴക്കന്‍ തീരം മഞ്ഞില്‍ തണുത്തുറഞ്ഞിരിക്കുകയാണ്. ‘ബോബ് സൈക്ലോണ്‍’ എന്നറിയപ്പെടുന്ന അതിശക്തമായ ശീതക്കാറ്റ് അമേരിക്കയില്‍ സമീപകാലത്തെ റെക്കോഡ് മഞ്ഞ് വീഴ്ചയും തണുപ്പുമാണ് ഉണ്ടാക്കിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ച് ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമറ കൈകാര്യം ചെയ്യുന്നവര്‍ക്കും കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടായിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ റിപ്പോര്‍ട്ടിംഗ് നടത്തുകയായിരുന്നു ന്യൂസ് ഫോര്‍ ന്യൂയോര്‍ക്ക് റിപ്പോര്‍ട്ടര്‍ ട്രേസി സ്ട്രഹന്‍. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ അവര്‍ ന്യൂജഴ്‌സി തീരത്തുണ്ട്. അങ്ങനെ ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോളാണ് നല്ല ചൂട് കാപ്പിയുമായി അപരിചിതനായ ഒരാള്‍ വരുന്നത്. കൈയില്‍ ഫ്‌ളാസ്‌കും കാപ്പി കപ്പുകളും. മൈക്കി ബോണ്‍സ് എന്നാണ് പേര്. ഏതായാലും കൊടുംതണുപ്പില്‍ നില്‍ക്കുന്നതിന്റെ അസ്വസ്ഥതയ്ക്കിടയും ട്രേസിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍