വീഡിയോ

പാര്‍ക്ക് ചെയ്യാനായിരുന്നു, പക്ഷേ ബ്രേക്കിനു പകരം ആക്‌സിലേറ്ററിലായി പോയി ചവിട്ട്…പിന്നെയോ! വീഡിയോ കാണാം

ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരനും കാറില്‍ ഉണ്ടായിരുന്നു

ബ്രേക്കിനു പകരം ആക്‌സിലേറ്ററിലായി പോയി ചവിട്ടിയത്. ദേ..കിടക്കുന്നു വണ്ടി തലയും കുത്തി താഴെ… ഭാഗ്യം കൊണ്ട് ജീവന്‍ പോയില്ല… ഒരു കാര്‍ പാര്‍ക്ക് ചെയ്തതിനെ കുറിച്ചു പറഞ്ഞതാണ്.

ചൈനയിലെ ചോംഗിങ്ങിലാണ് സംഭവം നടന്നത്. ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ഒരുക്കിയിരിക്കുന്ന പാര്‍ക്കിംഗ് ഏരിയായിലേക്ക് പാര്‍ക്ക് ചെയ്യാന്‍ വരുന്നൊരു കാര്‍ നേരെ അരമതിലും തകര്‍ത്ത് താഴേക്ക് വീഴുകയാണ്. അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളില്‍ കാര്‍ താഴെക്ക് മറിയുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവറിന്റെ കാലുകള്‍ യുഎസ്ബി കേബിള്‍ കുടുങ്ങിയതോടെ ബ്രേക്കിനു പകരം ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തിപ്പോയതാണെന്നാണ് മാധ്യമ വാര്‍ത്തയില്‍ പറയുന്നത്. ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരന്‍ കൂടി കാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും നിസാര പരിക്കുകള്‍ മാത്രമെ പറ്റിയുള്ളൂ.

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍