ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരേ വിവിധ ഹിന്ദു സംഘടനകള്‍ നടത്തിയ പ്രകടത്തിനിടെ മുഖ്യമന്ത്രിക്കെതിരേ ജാതി അധിക്ഷേപം നടത്തിയ സ്ത്രീ മാപ്പ് അപേക്ഷയുമായി രംഗത്ത്. സംഭവത്തില്‍ ഈഴവ സമുദായത്തോട് മാപ്പ് ചോദിക്കുന്നെന്ന് വ്യക്തമാക്കിയ അവര്‍ സമദായത്തെ അധിക്ഷേപിക്കുക ലക്ഷ്യമിട്ടായിരുന്നില്ല പരാമര്‍ശമെന്നും പറയുന്നു. ചാനലുകാരന്‍ ചോദിച്ചപ്പോള്‍ പെട്ടെന്ന് പറഞ്ഞുപോയതാണ്. ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. അയ്യപ്പനെ ഓര്‍ത്ത് പറഞ്ഞുപോയതാണെന്നും. സമുദായക്കാര്‍ മാപ്പാക്കണമെന്നുമാണ് അവരുടെ പ്രതികരണം.
മുഖ്യമന്ത്രിയെ പിണറായി വിജയനെ ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുന്ന സ്ത്രീയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. പിണറായി വിജയന്റെ ജാതിയായ ഈഴവ(തിയ്യ)യെ പരാമര്‍ശിച്ചാണ് ഈ തെറി. കൊച്ചി-തിരുവിതാംകൂര്‍ മേഖലകളില്‍ ചോകോന്‍ എന്നും ഈഴവ സമുദായക്കാരെ വിശേഷിപ്പിക്കാറുണ്ട്. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനാണ് സ്ത്രീയുടെ അധിക്ഷേപ മറുപടി. ‘ഇതിന് മുമ്പുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്തോ ചെയ്തു? ആ ചോക്കൂതി മോന്റെ മോന്തയിടിച്ച് പറിക്കണം’ എന്നായിരുന്നു ഇവരുടെ പ്രതികരണം.
സംഭവം വിവാദമായതോടെ നിരവി പേര്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിറകെ
സ്ത്രീക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പുതിയ വീഡിയോയില്‍ മാപ്പ് അപേക്ഷിച്ച് സ്ത്രീ രംഗത്തെത്തിയത്.
https://www.azhimukham.com/trending-cast-insult-against-chief-minister-pinarayi-vijayan-in-namajapa-strike-of-nss/
https://www.azhimukham.com/kerala-how-lost-cheerappanchira-ezhava-family-karanma-right-in-sabarimala/
https://www.azhimukham.com/offbeat-ezhava-women-lalitha-ayyappan-relationship/