ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍വകലാശാല ഒരു ഫീച്ചര്‍ സിനിമ നിര്‍മിക്കുന്നു എന്ന പ്രത്യേകതയുമായിട്ട് 'സമക്ഷം' തിയറ്റേറുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മഹാത്മാഗാന്ധി സര്‍വകലശാല നിര്‍മ്മിച്ച സമക്ഷത്തിന്റ ട്രെയിലറും പാട്ടുകളും പുറത്തിറങ്ങി.
എം.ജി. യൂണിവേഴ്‌സിറ്റി ക്രിയേഷന്‍സിന്റെ ബാനറില്‍ എം.ആര്‍. ഉണ്ണി നിര്‍മ്മിച്ച ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഡോ. അജു കെ. നാരായണനും അന്‍വര്‍ അബ്ദുള്ളയുമാണ്. നവംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പി.ബാലചന്ദ്രന്‍ , കൈലാഷ്, ഗായത്രി കൃഷ്ണ, പ്രേംപ്രകാശ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍, ദിനേഷ് പ്രഭാകര്‍, സിദ്ധാര്‍ത്ഥ് ശിവ, അക്ഷര കിഷോര്‍, അനശ്വര രാജന്‍, ശ്രീജ ഡാവിഞ്ചി, അനില്‍ നെടുമങ്ങാട് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ചിത്രത്തിലെ മറ്റുവിഭാഗങ്ങള്‍
കവിത - വൈലോപ്പിള്ളി ശ്രീധരമേനോന്‍ ,
ഗാനരചന - സുധാംശു
സംഗീതം - എബി സാല്‍വിന്‍ തോമസ്.
ഗായകര്‍ - ഉദയ് രാമചന്ദ്രന്‍ , വിഷ്ണുപ്രസാദ്.
ഛായാഗ്രാഹകന്‍ - ബിനു കുര്യന്‍
എഡിറ്റിംഗ് - കിരണ്‍ ദാസ്
ട്രെയിലര്‍
ഗാനങ്ങള്‍
l
https://www.azhimukham.com/video-bathtub-full-of-coins-group-of-five-men-buy-iphone-xs/
https://www.azhimukham.com/video-zohra-first-female-orchestra-afghanistan/
https://www.azhimukham.com/video-delhi-government-conducts-t-m-krishna-concert/