ഓരോ ശൈത്യകാലത്തും ന്യൂഡല്‍ഹിയിലെ വായുമലിനീകരണം വര്‍ദ്ധിക്കുകയാണ്. ഇത്തവണ ദിവസങ്ങളോളം ഡല്‍ഹി പുക മഞ്ഞില്‍ മൂടിക്കിടക്കുന്നു. സ്‌കൂളുകളും മറ്റും ദിവസങ്ങളോളം അടഞ്ഞുകിടക്കുന്നു. വിഷലിപ്തമായ ഈ വായുവിന്റെ രൂപീകരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കൊന്നും മലിനീകരണം നിയന്ത്രിക്കുതില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിച്ചില്ല. ലോകത്തിലെ മറ്റ് ഏതൊരു തലസ്ഥാന നഗരത്തെക്കാളും മലിനീകൃതമാണ് ഡല്‍ഹിയിലെ പ്രാണവായു. ഈ സാഹചര്യത്തില്‍ മലിനീകരണം മൂലം ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാധാരണ ജനങ്ങളെ കണ്ട് അവരുടെ അനുഭവങ്ങള്‍ പകര്‍ത്തുകയാണ് ടൈംസിന്റെ ദക്ഷിണ ഏഷ്യ ബ്യൂറോ ചീഫ് ജെഫ്രി ജെന്റില്‍മാന്‍. വിക്രം സിംഗിന്റെയും ഡേവിഡ് ബോട്ടിയുടെയും സഹായത്തോടെ അദ്ദേഹം ശേഖരിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം.
വിഷലിപ്തമാകുന്ന പ്രാണവായു- വിഡിയോ

Next Story