TopTop
Begin typing your search above and press return to search.

മാഫിയ സെറ്റപ്പിലുള്ള ആന ഉടമസ്ഥ സംഘടനയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി: വി.കെ വെങ്കിടാചലം/അഭിമുഖം

മാഫിയ സെറ്റപ്പിലുള്ള ആന ഉടമസ്ഥ സംഘടനയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി: വി.കെ വെങ്കിടാചലം/അഭിമുഖം

വിവാദങ്ങള്‍ക്കൊടുവില്‍ തെച്ചിക്കോട്ട് രാമചന്ദ്രന്‍ പൂരം വിളംബരം ചെയ്തു. ആയിരകണക്കിന് ആളുകളാണ് ഇന്നത്തെ ചടങ്ങില്‍ എത്തിയത്. ഭയപ്പെട്ടതുപോലെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അങ്ങനെ പൂരപ്രേമികളുടെ ആഗ്രഹം നടന്നു. എന്നാല്‍ രോഗിയായ തെച്ചിക്കോട് രാമചന്ദ്രനെ ചടങ്ങില്‍ പങ്കെടുപ്പിച്ചതുവഴി സര്‍ക്കാര്‍ ആന ഉടമസ്ഥ സംഘത്തിന് കീഴടങ്ങുകയാണ് ചെയ്തതെന്ന് കരുതുന്നവര്‍ ഏറെയാണ്. ഇനി ആനകളെ എഴുന്നെള്ളിക്കുമ്പോള്‍ ഇത്തരം നിയമങ്ങള്‍ക്കല്ല, സമ്മര്‍ദ്ദം മൂലം നിയമം മറികടന്ന ഉത്തരവാണ് കീഴ്വഴക്കമാകുകയെന്ന് ആന വിദഗ്ദനും, ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിയുമായ വെങ്കിടാചലം പറയുന്നു. കേരളത്തിലെ നാട്ടാന പീഡനങ്ങളെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വി.കെ വെങ്കിടാചലം അഴിമുഖത്തോട് സംസാരിക്കുന്നു. പ്രസക്ത ഭാഗങ്ങള്‍, ഒപ്പം വീഡിയോയും.

എല്ലാ കൊല്ലവും ചട്ടപ്രകാരമായിരിക്കും ആനകളെ എഴുന്നെള്ളിക്കുകയെന്ന പുകമറ സര്‍ക്കാര്‍ സൃഷ്ടിക്കും. മാധ്യമങ്ങള്‍ അതിന് നല്ല പിന്തുണയും കൊടുക്കും. അതിന് ഭരണ നേതൃത്വവും ജില്ലാ നേതൃത്വവും കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് എല്ലാ കൊല്ലവും കാണാറ്. ഇത്തവണ സുപ്രീം കോടതി ചട്ടങ്ങള്‍ മുറുകെ പിടിച്ച് ജില്ലാ ഭരണകൂടം ഒരു ആനയെ നിരോധിച്ചപ്പോള്‍ കണ്ടത്, ആ ആനയെ ഇറക്കിയില്ലെങ്കില്‍ മറ്റ് ആനകളെ വിട്ട് നല്‍കില്ലെന്ന മാഫിയ സെറ്റപ്പിലുള്ള ആന ഉമസ്ഥ ഫെഡറേഷന്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നതാണ്. സാധാരണ ഇടതുപക്ഷ സര്‍ക്കാരാണെങ്കില്‍ ഇങ്ങനെയൊരു ഭീഷണിക്കുമുമ്പില്‍ കീഴടങ്ങാന്‍ പാടില്ലാത്തതാണ്. പക്ഷെ ഇടതുപക്ഷ സര്‍ക്കാര്‍, മാഫിയ സെറ്റപ്പിലുള്ള ആന ഫെഡറേഷന്റെ ഭീഷണിക്ക് വഴങ്ങുകയും ജില്ലാ ഭരണകൂടം നിരോധിച്ച ആനയെ വീണ്ടും എഴുന്നെള്ളിക്കുകയും ചെയ്യുന്നതാണ് കണ്ടത്.

Also Read: പൂരലഹരിയിൽ തൃശ്ശൂർ; പൂരവിളംബരത്തില്‍ താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

ആന ഉടമസ്ഥരെന്ന ഭീകര സംഘടനയുടെ ഉപാധിക്ക് സര്‍ക്കാര്‍ കീഴടങ്ങുകായും ഒരു ഭാഗത്ത് നിയമത്തെ വളച്ചൊടിക്കുമ്പോള്‍ മറുഭാഗത്ത് ജനങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടായാല്‍ അത് പരിഹരിക്കപ്പെടാതെയിരിക്കുന്ന ഒരു സാഹചര്യം കൂടിയാണ് നിലനില്‍ക്കുന്നത്. ആനകളെ എഴുന്നെള്ളിക്കാന്‍ സര്‍ക്കാന്‍ ഇറക്കിയുള്ള എല്ലാ നിയമങ്ങളുമാണ് ഇവിടെ തെറ്റിക്കപ്പെടുന്നത്. നിയമം ഒരു വഴിക്ക് നീങ്ങുകയും ആ നിയമത്തില്‍ പറയുന്ന നിബന്ധനകള്‍ കാറ്റില്‍ പറത്തി ജില്ലാ കളക്ടര്‍ ഉള്ളവരെകൊണ്ട് ആനകളെ എഴുന്നെള്ളിക്കാന്‍ മന്ത്രിമാര്‍ അടക്കമുളള ഭരണകര്‍ത്താക്കള്‍ അവരുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുമ്പോള്‍ ആനകളുടെ അവകാശങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളും ഇവിടെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് പറയാനുള്ളത്.

ആന ഉടമസ്ഥരുടെ സംഘടനയുടെ മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നതിനെക്കുറിച്ച് വി കെ വെങ്കിടാചലം വിശദീകരിക്കുന്നു; വീഡിയോ കാണാം..Also Read: “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്


Next Story

Related Stories