UPDATES

വീഡിയോ

വീണ് വീണ് ഒടുവില്‍ മഞ്ഞുമല കയറി കുട്ടിക്കരടി വൈറലായി; ഡ്രോണ്‍ ഓപ്പറേറ്ററുടെ അശ്രദ്ധ കരടിയെ മരണത്തിലേക്ക് തള്ളിവിട്ടേനെയെന്ന് വിമര്‍ശനം

പാറക്കെട്ടില്‍ പിടിച്ചു നിന്ന കുട്ടികരടി വീണ്ടും കയറാന്‍ തുടങ്ങിയെങ്കിലും അതും പരാജയപ്പെട്ടു

വീണ് വീണ് അവസാനം മഞ്ഞുമല കയറി അമ്മയുടെ അടുത്ത് എത്തിയ കുട്ടിക്കരടി ഇപ്പോള്‍ സൂപ്പര്‍ ഹീറോയാണ്. രണ്ടര മിനിട്ടുള്ള ബ്രൗണ്‍ കരടിക്കുട്ടിയുടെ മലകയറ്റം ഇപ്പോള്‍ ലോകം മുഴുവനും ശ്രദ്ധ നേടിയിരിക്കുകയാണ്. സ്ഥിരോത്സാഹത്തോടെ ചെയ്താല്‍ വിജയിക്കാം എന്ന പാഠമാണ് ഈ കുട്ടിക്കരടി നമ്മള്‍ക്ക് കാട്ടിതരുന്നതെന്നാണ് വീഡിയോ കണ്ടവര്‍ കമന്റ് ചെയ്യുന്നത്.

ഒരു ചെങ്കുത്തായ മഞ്ഞുമല അമ്മക്കരടിയും കുട്ടിക്കരടിയും ചേര്‍ന്നു കയറുന്നതാണ് വീഡിയോ ദൃശ്യത്തിന്റെ തുടക്കത്തിലുള്ളത്. ചെറുതായി തെന്നുന്നുണ്ടെങ്കിലും അമ്മക്കരടിയും പുറകെ തന്നെ കരടിക്കുഞ്ഞും കയറുകയാണ്. അമ്മക്കരടി മുകളിലെത്തിയിട്ട് കുട്ടിക്കരടിയെ നോക്കി നില്‍ക്കുന്നു.

കുട്ടിക്കരടി മുകളില്‍ എത്താറായപ്പോള്‍ മഞ്ഞില്‍ തെന്നി കൂടുതല്‍ താഴേക്കു വീണുപോവുകയാണ്. അവിടെ നിന്ന് മുകളിലുള്ള അമ്മയുടെ അടുത്തേക്കു മഞ്ഞു പുതഞ്ഞു കിടക്കുന്ന മലഞ്ചെരിവിലൂടെ വീണ്ടും പിടിച്ചു കയറുകയാണ് കുട്ടിക്കരടി. വീണ്ടും അടിതെറ്റി വീഴുന്നു.

അടുത്ത തവണ കുട്ടിക്കരടി മുകളിലെത്താറയപ്പോള്‍ ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ഡ്രോണ്‍ ക്യാമറ കാരണം വീണ്ടും താഴോട്ട് വീണു. ക്യാമറ അടുത്തു ചെന്നതോടെ അമ്മക്കരടി ആക്രമിക്കാന്‍ വരുന്ന പക്ഷിയെന്നോര്‍ത്ത് കൈ വീശി അകറ്റാന്‍ ശ്രമിച്ചപ്പോള്‍ ആ ഭാഗത്തെ മഞ്ഞിടിയുകയായിരുന്നു.

മഞ്ഞിനോടൊപ്പം കുട്ടിക്കരടി കൂടുതല്‍ ആഴത്തിലേക്ക് വീണുപോവുകയായിരുന്നു. പാറക്കെട്ടില്‍ പിടിച്ചു നിന്ന കുട്ടികരടി വീണ്ടും കയറാന്‍ തുടങ്ങിയെങ്കിലും അതും പരാജയപ്പെട്ടു. ഇങ്ങനെ പലതവണ പരാജയപ്പെട്ട ശ്രമത്തിനൊടുവില്‍ കുട്ടികരടി അമ്മയോടൊപ്പം മുകളിലെത്തി. തുടര്‍ന്ന് അമ്മക്കരടിയും കുട്ടിക്കരടിയും മഞ്ഞിലൂടെ ഓടിമറഞ്ഞു.

റഷ്യയിലെ മഗദന്‍ വനമേഖലയില്‍ നിന്നു ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് കനേഡിയന്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി അംഗമായ സിയാ തോങാണ്. തോങ്ങ് പങ്ക്‌വെച്ച വീഡിയോ ലക്ഷകണക്കിനാളുകളാണ് കണ്ടത്. വീഡിയോയ്ക്ക് എതിരെ വിമര്‍ശനവുമായി ധാരാളം പോര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഇദ്ദാഹോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഇക്കോളജിസ്റ്റ് സോങിയ ഗില്‍ബേര്‍ട്ട് പറയുന്നത്- നിരുത്തരവാദിത്വത്തോടയുള്ള പെരുമാറ്റമാണ് വീഡിയോ ചിത്രീകരിച്ച് ഡ്രോണ്‍ ഓപ്പറേറ്റര്‍ നടത്തിയത്. മലയില്‍ നിന്ന് വീണ് ആ കുട്ടി കരടിയുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേനെ. ആ ദൃശ്യങ്ങള്‍ വളരെ പ്രയാസത്തോടെയും വേദനയോടെയ്മാണ് കണ്ടത്.’

മൃഗശാസ്ത്രജ്ഞരും ഫോട്ടോഗ്രാഫേഴ്‌സും തുടങ്ങി ഒട്ടേറെ പേര്‍ മൃഗങ്ങളുടെ രീതികള്‍ മനസ്സിലാകാന്‍ ഡ്രോണ്‍ ഉപയോഗിക്കുമ്പോള്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നത് മൃഗങ്ങള്‍ക്കാണ്. മൃഗങ്ങളെ ഡ്രാണുകള്‍ എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയമാണ് സോഫിയ പഠിക്കുന്നത്. സോഫിയെപ്പോലെ ഒട്ടേറെ പേര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

‘നിലമ്പൂരെത്തിയാല്‍ പറയണേ മോനെ’ വിമാനയാത്രക്കിടെ സുരേഷ്ഗോപിയോട് മുത്തശ്ശി (വീഡിയോ)

“പിണറായി സാർ…പൊലീസിന്റെ മൗനത്തിലുണ്ട് താങ്കളുടെ കാപട്യം”…ശബരിമല ദര്‍ശനത്തിന് പൊലീസ് സഹായിക്കുന്നില്ലെന്ന് പരാതി

‘കുറക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും’, ‘ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രേമിക്കും’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍