TopTop
Begin typing your search above and press return to search.

പകയുടെയും ചതിയുടെയും കഥയുമായി 'ഗ്യാങ്ങ്സ് ഒഫ് മദ്രാസ്'; ആദ്യ ടീസർ പുറത്ത്

പകയുടെയും ചതിയുടെയും കഥയുമായി ഗ്യാങ്ങ്സ് ഒഫ് മദ്രാസ്; ആദ്യ ടീസർ പുറത്ത്

മദ്രാസിലെ ഗുണ്ടാ വിളയാട്ടവും ജീവിതങ്ങളും പ്രമേയമാക്കി സി.വികുമാ‌ര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്യാങ്ങ്സ് ഒഫ് മദ്രാസ്. ചിത്രത്തിന്റെ ടീസര്‍ നടന്‍ ധനുഷ് പുറത്തിറക്കി. അശോക്,​ പ്രിയങ്ക രൂത്ത്,​ ഡാനിയേല്‍ ബാലാജി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷനും വയലന്‍സിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.



ചെന്നൈയിലെ ഗുണ്ടാ സംഘങ്ങളുടെ പകപോക്കലും,​ മയക്കുമരുന്ന് മാഫിയയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടുലുകളിലും ജീവിതം മാറിമറിയുന്ന ചിലരുടെ കഥപറയുന്ന ചിത്രമാണ് ഗ്യാങ്ങ്സ് ഒഫ് മദ്രാസ്. കാര്‍ത്തിക്കാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം.


Next Story

Related Stories