വീഡിയോ

ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ വധിച്ചത് ആര്?; ‘ദി താഷ്‌ക്കന്റ് ഫയല്‍സ്’ ട്രെയിലർ പുറത്ത്

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ താഷ്‌ക്കന്റില്‍ വെച്ചുള്ള നിഗൂഡമായ മരണത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രമാണിത്.

ബോളിവുഡ് ചിത്രം ദി താഷ്‌ക്കന്റ് ഫയല്‍സിന്റെ ട്രെയിലർ പുറത്തുവിട്ടു. വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി താഷ്‌ക്കന്റ് ഫയല്‍സ്’. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ താഷ്‌ക്കന്റില്‍ വെച്ചുള്ള നിഗൂഡമായ മരണത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രമാണിത്.

ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി, നസീറുദ്ദീന്‍ ഷാ, ശ്വേത ബസു, പങ്കജ് ത്രിപദി, വിനയ് പഥക്, മന്ദിര ബേദി, പല്ലവി ജോഷി, അങ്കൂര്‍ രതി, പ്രകാശ് ബെലവടി എന്നിവരാണ് പ്രധാന താരങ്ങള്‍.ചിത്രം ഏപ്രില്‍ 12 ന് പ്രദര്‍ശനത്തിനെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍