വീഡിയോ

‘പഴം വാങ്ങി തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി അദ്ദേഹം എന്നെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു’ (വീഡിയോ)

ഗുഹകളില്‍ കൂട്ടമായി താമസിച്ചു വന്നിരുന്നാല്‍ ആദ്യമൊക്കെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സാധിച്ചില്ല. സ്‌കൂളില്‍ ചേര്‍ന്ന് മൂന്ന് മാസം കഴിഞ്ഞാണ് കാട്ടിലേക്ക് തിരിച്ച് പോകുന്നത്.

‘ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നു കാടും മലകളും കയറി വന്ന കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥനായ വിശ്വനാഥന്‍ സാര്‍, താമസിച്ചിരുന്ന ഗുഹയില്‍ നിന്ന് എന്നെ കൂട്ടികൊണ്ട് പോയത്. അന്നൊക്കെ ഭക്ഷണത്തിനോട് മാത്രമായിരുന്നു കൊതി. പുതിയതായി എന്തെങ്കിലും കഴിക്കുക, അതായിരുന്നു അന്നൊക്കെ ആവശ്യം. അതുകൊണ്ട് പഴം വാങ്ങി തരാമെന്ന് പറഞ്ഞ അദ്ദേഹത്തോടൊപ്പം കാടിറങ്ങി. വാക്ക് പാലിച്ച അദ്ദേഹം എന്നെ ട്രൈബല്‍ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. അന്ന് എന്റെ ഗോത്രത്തില്‍ നിന്നും ഞാന്‍ മാത്രമാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. അദ്ദേഹം തനിക്ക് ആദ്യം ഭക്ഷണവും പിന്നെ വസ്ത്രങ്ങളും നല്‍കി. ഗുഹകളില്‍ കൂട്ടമായി താമസിച്ചു വന്നിരുന്നാല്‍ ആദ്യമൊക്കെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സാധിച്ചില്ല. സ്‌കൂളില്‍ ചേര്‍ന്ന് മൂന്ന് മാസം കഴിഞ്ഞാണ് കാട്ടിലേക്ക് തിരിച്ച് പോകുന്നത്. സ്‌കൂള്‍ അവധിക്കാണ് വീട്ടില്‍ എത്തിയത്. ശീലങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും പഠിക്കണം എന്ന് എങ്ങനെയൊക്കെയോ മനസില്‍ ആഗ്രഹം വളര്‍ന്നതുകൊണ്ട് അവധി കഴിഞ്ഞും തിരിച്ച് സ്‌കൂളിലേക്ക് പോയി’

ഈ ആഗ്രഹമാണ് ചോലനായ്ക്കര്‍ക്കിടയിലെ ആദ്യ ബിരുദാനന്തര ബിരുദധാരി വിനോദ് സി.യെ മുന്നോട്ടു കൊണ്ടുപോകുന്നത്. തന്റെ അനുഭവങ്ങളെ കുറിച്ചും വിനോദ് കൂടുതല്‍ പറയുകയാണ്, ഒപ്പം അയാളുടെ ആവശ്യങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചും പറയുന്നു- ‘അറിവ് തരൂ, ഞങ്ങളുടെ വിശപ്പ് മാറട്ടെ; ചോലനായ്ക്കര്‍ക്കിടയിലെ ആദ്യ ബിരുദാനന്തര ബിരുദധാരി വിനോദ് സംസാരിക്കുന്നു’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍