തിരക്കുപിടിച്ച രാഷ്ട്രീയ ചുമതലകളില്‍ നിന്നും അവധിയെടുത്ത് കൈലാസ- മാനസസരോവര്‍ യാത്രനടത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യചിത്രങ്ങള്‍ പുറത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവച്ചത്. പ്രദേശത്തെത്തിയ മറ്റ് തീര്‍ത്ഥാടകര്‍ക്കൊപ്പമുള്ള വീഡിയോ ഉള്‍പ്പെടെയാണ് രാഹുല്‍ പങ്കുവച്ചിട്ടുള്ളത്. കൂടെയുള്ളവരോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന രാഹുലിന്റെ വീഡിയോ ദേശീയ വാര്‍ത്താ ഏജന്‍സികളിലൊന്നായ എന്‍ഐഎയും പുറത്തുവിട്ടിട്ടുണ്ട്.
മാനസ സരോവര്‍ തടാകത്തിന്റെയും കൈലാസത്തിന്റെയും ചിത്രങ്ങളും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കുവച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ ഇന്നാണ് ആദ്യമായി അദ്ദേഹം പങ്കുവയ്ക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് വിവാദവും ഉയര്‍ന്നുകഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കൈലാസ- മാനസരോവര്‍ യാത്രയുടേത് എന്ന പേരില്‍ പുറത്തുവരുന്നത് വ്യാജചിത്രമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. ഊന്നുവടിയും പിടിച്ചു സഹയാത്രികനൊപ്പം നില്‍ക്കുന്ന രാഹുലിന്റെ ചിത്രത്തെ ചൊല്ലിയാണ് ഗിരിരാജ് സിങ്ങിന്റെ ആരോപണം. ഊന്നുവടിയുടെ നിഴല്‍ചിത്രത്തില്‍ പതിഞ്ഞിട്ടില്ല ഇത് കൃത്രിമമാണെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. ചൈനയുമായുള്ള ബന്ധമാണ് രാഹുലിനെ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ബിജെപിയുടെ ആരോപണം.
Congress President Rahul Gandhi during #KailashMansarovarYatra with other pilgrims pic.twitter.com/hMLqL6KzOw
— ANI (@ANI) September 7, 2018
#WATCH:Congress President Rahul Gandhi during #KailashMansarovarYatra with other pilgrims pic.twitter.com/G4XUjss0zu
— ANI (@ANI) September 7, 2018
Shiva is the Universe. #KailashYatra pic.twitter.com/1do7SW9eb4
— Rahul Gandhi (@RahulGandhi) September 7, 2018