സ്ത്രീകള്‍ വാഹനമോടിക്കുന്നത് പലര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കില്ല. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് സത്രീ ഡ്രൈവര്‍മാര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്. അത്തരമൊരു ആളാണ് ബംഗാളിലെ ഏക വനിതാ ഊബര്‍ ഡ്രൈവറായ സുഷമ.
30 വയസുകാരിയായ സുഷമ പരാശ്രയം കൂടാതെ ജീവിക്കണമെന്ന മോഹവുമായാണ് സുഷമ, ഒരുവര്‍ഷത്തിന്ന് മുന്നേ ഊബര്‍ ഡ്രൈവിംഗ് തൊഴിലായി സ്വീകരിക്കുന്നത്. വാഹനമോടിക്കുന്നതിനോടുള്ള അഭിനിവേശമാണ് ബ്യൂട്ടീഷ്യന്‍ ആയിരുന്ന തന്നെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പച്ചതെന്ന് സുഷമ അഭിപ്രായപ്പെടുന്നു.
'ഭര്‍ത്താവിന്റെ വരുമാനം കൊണ്ടുമാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെട്ടപ്പോഴാണ് ഊബര്‍ ഓടിക്കുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങിയത. ആറു മണിക്ക് എന്റെ ഭര്‍ത്താവ് ജോലിക്ക് ഇറങ്ങും. വീട്ടുകാര്യങ്ങള്‍ നോക്കി ദൂരെയുള്ള വര്‍ഷോപ്പില്‍ ചെന്ന് വണ്ടി കഴുകി ഞാന്‍ കൃത്യം 9 മണിക് ഓട്ടം തുടങ്ങും. താന്‍ അധ്വാനിക്കുന്നതില്‍ തന്റെ കുടുബത്തിനു അഭിമാനമുണ്ട്' എന്ന് സുഷമ വ്യക്തമാക്കുന്നു.
അഞ്ഞൂറില്‍പ്പരം യാത്രകളാണ് ഊബറിന് വേണ്ടി ഇതിനോടകം സുഷമ ഓടി തീര്‍ത്തത്. ഒരു ദിവസം 15 ട്രിപ്പ് എങ്കിലും എടുക്കും. സുഷമയെ പറ്റി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ചിത്രീകരിച്ച ഡോക്യൂമെന്ററി കാണാം..