TopTop
Begin typing your search above and press return to search.

'അവര്‍ക്ക് മാറിയുടുക്കാന്‍ വസ്ത്രങ്ങളില്ല, മരുന്നും, പുതപ്പുമില്ല; ഞങ്ങള്‍ കൈനീട്ടുകയാണ്, തട്ടിയെറിയരുത്'-തിരുവനന്തപുരത്തെ വിഭവശേഖരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍

അവര്‍ക്ക് മാറിയുടുക്കാന്‍ വസ്ത്രങ്ങളില്ല, മരുന്നും, പുതപ്പുമില്ല; ഞങ്ങള്‍ കൈനീട്ടുകയാണ്, തട്ടിയെറിയരുത്-തിരുവനന്തപുരത്തെ വിഭവശേഖരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍

കാത്തിരിക്കാന്‍ സമയമുണ്ടായിരുന്നില്ല... വിശപ്പും ദാഹവുമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക്‌വേണ്ടി അവര്‍ നേരിട്ടിറങ്ങി. കേരളത്തിലെ വടക്കന്‍ ജില്ലകളിലെ നിസഹായരായ മനുഷ്യര്‍ക്കുവേണ്ടി തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥികളും, യുവാക്കളും, സാമൂഹിക പ്രവര്‍ത്തകരുമടങ്ങുന്ന ഒരുകൂട്ടം ആളുകള്‍ ഓരോ കടകളിലൂടെയും, വീടുകളിലൂടെയും കയറിയിറങ്ങി.

നിശ്ചലമായിരുന്ന നഗരസഭ വിഭവ ശേഖരണ കേന്ദ്രങ്ങളില്‍നിന്ന് അങ്ങനെ മൂന്ന് ലോഡ് വസ്തുക്കള്‍ കയറ്റിയയക്കാന്‍ കഴിഞ്ഞു. ഇത്‌കൊണ്ട് ഒന്നുമാവില്ല അവര്‍ക്കറിയാം. വയനാട്ടിലേയും, മലപ്പുറത്തേയും ക്യാമ്പകളിലുള്ള ആളുകള്‍ക്ക് ഇപ്പോഴും കിടക്കാന്‍ പായില്ല, മാറിയുടുക്കാന്‍ വസ്ത്രങ്ങളില്ല... മരുന്നും പുതപ്പുമില്ല... 'ഞങ്ങള്‍ കൈ നീട്ടുകയാണ് തട്ടിയെറിയരുത്' എന്ന് വിഭവശേഖരണ കേന്ദ്രങ്ങളിലെ

വോളന്റിയര്‍മാര്‍ ഓരോ തിരുവനന്തപുരത്തുകാരോടും ചോദിച്ചുകൊണ്ടേയിരിക്കുന്നു.

മഴക്കെടുതിയില്‍ വലഞ്ഞ് ക്യാമ്പുകളില്‍ കഴിയുന്നത് ഒരു ലക്ഷത്തോളം ആളുകളാണ്. ഭക്ഷണവും, വസ്ത്രവും അടങ്ങുന്ന പ്രാധമിക ആവശ്യങ്ങള്‍ ഒരുക്കി നല്‍കുവാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നലെവരെ തിരുവനന്തപുരത്തെ വിഭവശേഖരണ കേന്ദ്രങ്ങള്‍ നിശ്ചലമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇരുപത്തിനാല് മണിക്കൂറും ഉണര്‍ന്നിരിക്കുകയായിരുന്നു തിരുവനന്തപുരത്തെ വിഭവ ശേഖരണ കേന്ദ്രങ്ങള്‍. സാധനങ്ങളുമായെത്തിയവരുടെ തിരക്കായിരുന്നു അന്ന് നഗരത്തിലുണ്ടായിരുന്നത്. സാധനങ്ങള്‍ വാങ്ങുവാനും, തരംതിരിക്കുവാനും പാക്ക് ചെയ്യാനും അന്ന് ആളുകള്‍ തിരക്ക് കൂട്ടിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഉരുള്‍പൊട്ടലില്‍ ഗ്രാമങ്ങള്‍ ഒലിച്ച് പോയിട്ടും തിരുവനന്തപുരത്തുള്ളവര്‍ നിസംഗത പാലിക്കുന്നു. ക്യാമ്പുകളിലേക്ക് പോവാന്‍ വണ്ടി റെഡിയായിരുന്നു എന്നാല്‍ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥയെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. സെന്ററുകള്‍ തുടങ്ങി ആദ്യത്തെ 24 മണിക്കൂറില്‍ ഒറ്റ ലോഡ് മാത്രമായിരുന്നു ഇവിടെനിന്ന് കയറ്റിയയച്ചത്.

മഴക്കെടുതി ബാധിക്കാത്ത ജില്ലയെന്ന നിലയില്‍ അവശ്യസാധനങ്ങള്‍ നല്‍കുന്നതില്‍ വലിയ സംഭാവന നല്‍കാന്‍ തിരുവനന്തപുരത്തിന് കഴിയും. സോഷ്യല്‍ മീഡിയയിലൂടെയുള്ള സഹായാഭ്യര്‍ത്ഥനകള്‍ നിരസിക്കപ്പെടുന്നുവെന്ന് കളക്ഷന്‍ സെന്റിലെ വാളന്റിയര്‍മാര്‍ പറയുന്നു. വോളന്റിയര്‍മാര്‍ നേരിട്ടിറങ്ങി ശേഖരിച്ച വസ്തുക്കള്‍ വേര്‍തിരിച്ച് കൃത്യമായ രീതിയില്‍ പാക്കിങ് നടത്തിയാണ് ദുരിത മേഖലയിലെ ക്യാമ്പുകളിലേക്ക് കയറ്റിയയക്കുന്നത്.

കളക്ഷന്‍ സെറ്ററുകളില്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്തുക്കള്‍ നഗരസഭയുടെ കെട്ടിടത്തിലെത്തിച്ചാണ് പാക്കിങ് നടത്തുന്നത്. തുടര്‍ന്ന് നഗരസഭയുടെ വണ്ടിയില്‍തന്നെയാണ് ക്യാമ്പുകളിലേക്ക് എത്തിക്കുന്നു. നഗരസഭ, വിമണ്‍സ് കോളേജ് , ലോ കോളേജ്, യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സെന്റര്‍, യൂണിവേഴ്‌സിറ്റി ടെക്‌നോ പാര്‍ക്ക്, യൂണിവേഴ്‌സിറ്റി കോളേജ്, ടെക്‌നോ പാര്‍ക്ക് ക്ലബ്, യൂണിവേഴ്‌സിറ്റി ക്യാമ്പസ് കാര്യവട്ടം, പട്ടം സെന്റ് മേരീസ് സ്‌ക്കൂള്‍, പട്ടം ഗവ മോഡല്‍ ജിഎച്ച്എസ്എസ്,തൈക്കാട് ഭാരത് ഭവന്‍, മാനവീയം വീഥി, പ്രസ് ക്ലബ് ഹാള്‍ എന്നിവടങ്ങളിലാണ് കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

വ്യാജ പ്രചരണങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അതൊന്നും ശരിയല്ലെന്നും. ക്യാമ്പുകളിലേക്ക് നേരിനേരിട്ടുപോയ ആളുകള്‍ പറയുന്നത് അവിടെയെല്ലാം ശൂന്യമാണെന്നും ഭക്ഷണംപോലും കഴിക്കാനില്ലാത്ത അവസ്ഥയാണവിടെയെന്നുംഅവതരകനും, മജീഷ്യനുമായ രാജ് കലേഷ് പറഞ്ഞു.

പാളയം മാര്‍ക്കറ്റില്‍ നേരിട്ടിറങ്ങി സാധനങ്ങള്‍ ശേഖരിച്ചപ്പോള്‍ ആളുകളില്‍നിന്ന് നല്ലരീതിയിലുള്ള പ്രതികരണമാണ് ഉണ്ടായതെന്നാണ് സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥിയായ സൗമ പറഞ്ഞത്. നിങ്ങള്‍ ഒരു പാക്കറ്റ് ബിസ്‌ക്കറ്റെങ്കിലും നല്‍കുകയാണെങ്കില്‍ അത് ക്യാമ്പിലെ ഒരാള്‍ക്ക് ഒരു നേരത്തേക്കുള്ള ഭക്ഷണമാണെന്ന് വോളന്റിയറായ റിയാസ് പറയുന്നു.

അരി, മെഴുക്തിരി, സാനിറ്ററി നാപ്ക്കിന്‍, ഡെറ്റോള്‍, പായ,കമ്പിളിപ്പുതപ്പ്, അടിവസ്ത്രങ്ങള്‍, മുണ്ട്,നൈറ്റി, കുട്ടികളുടെ വസ്ത്രങ്ങള്‍, ഹവായി ചെരുപ്പ്, ചായപ്പൊടി, ക്ലോറിന്‍, ബ്ലീച്ച് പൗഡര്‍, കുട്ടികള്‍ക്കുള്ള ഭക്ഷണ വസ്തുക്കള്‍, കടല, പരിപ്പ്, ചെറുപയര്‍ തുടങ്ങിയവ ആവശ്യവസ്തുക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.ദുരിതാശ്വാസ നിധിക്കെതിരായ വ്യാജപ്രചാരണം നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യം: മുഖ്യമന്ത്രി


Next Story

Related Stories