വീഡിയോ

‘നിങ്ങൾ കണ്ടതിൽ എന്തെങ്കിലും പ്രശ്നങ്ങൾ തോന്നിയോ, ഇനിയെങ്കിലും കാര്യങ്ങൾ വ്യക്തമായി എഴുതുക’; ഹൈക്കോടതി ശബരിമലയിൽ നിയോഗിച്ച മൂന്നംഗ കമ്മീഷൻ, മാധ്യമ പ്രവർത്തകരോട്/വീഡിയോ

വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമായിരുന്നു സമിതി അംഗങ്ങളുടെ പ്രതികരണം

ശബരിമല സന്നിധാനത്ത‌് പ്രശ‌്നങ്ങൾ ഒന്നുമില്ലെന്നും തീർഥാടകർക്കുവേണ്ടി ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ ഇത് വരെ തൃപ്തരാണെന്നും ഹൈക്കോടതി ചുമതലപ്പെടുത്തിയ നിരീക്ഷക സമിതി. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമായിരുന്നു സമിതി അംഗങ്ങളുടെ പ്രതികരണം. ജസ‌്റ്റിസ‌് പി ആർ രാമൻ, ജസ‌്റ്റിസ‌് എസ് സിരിജഗൻ, ഡിജിപി എ ഹേമചന്ദ്രൻ എന്നിവരടങ്ങിയ സമിതി തിങ്കളാഴ്ച നിലയ്ക്കൽ, പമ്പ എന്നിവിടങ്ങൾ സന്ദർശിച്ചശേഷം ചൊവ്വാഴ്ചയാണ് സന്നിധാനത്തെത്തിയത്.

അതെ സമയം ശബരിമലയിലെ വാർത്തകൾ റിപ്പോട്ട് ചെയ്യുമ്പോൾ വ്യക്തമായി എഴുതണമെന്ന് കമ്മീഷൻ മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടു. സന്നിധാനം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ആണ് ജസ്റ്റിസ് പി ആർ രാമൻ ഈ അഭ്യർത്ഥന നടത്തിയത്. സന്നിധാനത്തെ ഒരുക്കങ്ങൾ തൃപ്തികരമാണ്. മൊത്തത്തിൽ നിലവിലെ അവസ്ഥയിൽ സമിതിക്ക് ഉൽക്കണ്ഠയില്ല’–- അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്കാണ് പലതിലും ഉൽക്കണ്ഠയെന്നും നിങ്ങൾ എല്ലാം ഒന്നുകൂടി പരിശോധിക്കണമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി. പൊലീസിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ചയ്ക്ക് മുമ്പ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. തെറ്റായ പ്രചരണങ്ങളും തെറ്റായ വാർത്തകളുമാണ് ശബരിമലയെക്കുറിച്ച് പുറംലോകത്തെത്തുന്നതെന്ന് തിങ്കളാഴ്ച പമ്പയിൽ ഡിജിപി എ ഹേമചന്ദ്രൻ പ്രതികരിച്ചിരുന്നു.

ഹാദിയ, കര്‍സേവ, ആര്‍എസ്എസ്, ശബരിമല, പിണറായി, ഹിന്ദു പാര്‍ലമെന്റ്: കാലം ചിന്തിപ്പിച്ചു, തിരിച്ചറിഞ്ഞു, തെറ്റുതിരുത്തി- സി.പി സുഗതന്‍/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍