വീഡിയോ

പദ്മാവത് നിരോധിച്ച ഗുജറാത്തില്‍ നെതന്യാഹുവിനെ വരവേല്‍ക്കാന്‍ ഘൂമര്‍ നൃത്തം/വീഡിയോ

മധ്യപ്രദേശിലെ റത്ലാമില്‍ ഒരു സ്കൂളില്‍ കുട്ടികള്‍ ഘൂമര്‍ ഗാനത്തിന് ചുവടുവെച്ചു എന്നാരോപിച്ച് രാജപുത്ര് കര്‍ണി സേന സ്കൂള്‍ അടിച്ചു തകര്‍ത്തു

ഇസ്രായേല്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഘൂമര്‍ നൃത്തം. ഗുജറാത്തില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതിന് നിരോധനമാണെങ്കിലും അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും സ്വീകരിക്കാന്‍ നടത്തിയ സാംസ്കാരിക പരിപാടിയില്‍ ഘൂമര്‍ നൃത്തം.

മധ്യപ്രദേശിലെ റത്ലാമില്‍ ഒരു സ്കൂളില്‍ കുട്ടികള്‍ ഘൂമര്‍ ഗാനത്തിന് ചുവടുവെച്ചു എന്നാരോപിച്ച് രാജപുത്ര് കര്‍ണി സേന സ്കൂള്‍ അടിച്ചു തകര്‍ത്തതിന് തൊട്ടടുത്ത ദിവസമാണ് അഹമ്മദാബാദിലെ നൃത്ത പ്രകടനം എന്നത് കൌതുകകരമാണ്. മധ്യപ്രദേശിലെ ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പരുക്കേറ്റിരുന്നു.

മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പദ്മാവതിന്റെ പ്രദര്‍ശനം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍