അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രമാണ് 'കേസരി'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കേസരിയുടെ ചില രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അക്ഷയ് കുമാര്‍. ഫെബ്രുവരി 21 ന് പുറത്തിറങ്ങുന്ന ട്രെയിലറിന് മുന്നോടിയായാണ് 29 സെക്കന്റ് വരുന്ന വീഡിയോ അക്ഷയ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'അവിശ്വസനീയമായ സംഭവ കഥ'യെന്നാണ് അക്ഷയ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
1897ല്‍ നടന്ന സരാഘര്‍ഹി യുദ്ധത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് കേസരി. യുദ്ധത്തില്‍ 10,000 അഫ്ഗാന്‍ സേനാനികളോട് ഏറ്റുമുട്ടിയ 21 സിഖുക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സരാഘര്‍ഹി യുദ്ധം നടന്ന് 120 കൊല്ലം ആകുന്ന അവസരത്തിലാണ്.
It’s an UNBELIEVABLE TRUE STORY. Presenting the first one from the #GlimpsesOfKesari. #KesariTrailer21Feb https://t.co/GCR6KL7GDQ@ParineetiChopra @SinghAnurag79 @karanjohar @apoorvamehta18 @SunirKheterpal @DharmaMovies #CapeOfGoodFilms @iAmAzure @ZeeStudios_
— Akshay Kumar (@akshaykumar) February 12, 2019