കേരളത്തിലെ പ്രമുഖ മാധ്യമത്തില്‍ തന്നെ കുറിച്ച് വന്ന വാര്‍ത്തയുടെയുടെ പശ്ചാത്തലത്തില്‍ തീര്‍ത്തും സന്തോഷവതിയായൊരു കുട്ടിയായിട്ടായിരുന്നു ഹനാനെ കേരളം ആദ്യമായി തിരിച്ചറിയുന്നത്. വാര്‍ത്തയിലൂടെ ഹനാന്റെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയ ഉദാരമതികളായ ചിലര്‍ സഹായവുമായെത്തിയതും, താന്‍ 'സെലിബ്രിറ്റി'യായതിന്റെയും സന്തോഷമായിരുന്നു അന്നു വൈകുന്നേരം ആ കുട്ടിയുടെ പ്രതികരണങ്ങളില്‍ കണ്ടത്. അന്നും പതിവു പോലെ അവള്‍ മീന്‍ കച്ചവടത്തിനിറങ്ങി. നിറഞ്ഞ താരപ്രഭയോടെ. കേരളത്തിലെ സകമാന മാധ്യമങ്ങളും ആ കുട്ടിയുടെ ചലനങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അപ്പോള്‍ കൂടെയുണ്ടായിരുന്നു. കാണികളായിപ്പോലും നിരവധിപേര്‍.
ഹനാന്റെ കഥകള്‍ എല്ലാ മലയാളികളെയും പോലെ മാധ്യമങ്ങളില്‍ കണ്ടറിഞ്ഞ യുവ സംവിധായകന്‍ അരുണ്‍ ഗോപി കുട്ടിക്ക് അടുത്ത സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുന്നു. ഇതിനിടെ ചില 'പ്രബുദ്ധ' മലയാളികള്‍ ഹനാന്റെ ചരിത്രം തേടുപ്പോയി. അതും അവളുടെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ. നിരവധി സിനിമാ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ കുത്തിപ്പൊക്കിയ നെറ്റിസണ്‍ ജേണലിസ്റ്റുകള്‍ പ്രഖ്യാപിച്ചു, ഇതുവരെ സംഭവച്ചതെല്ലാം മുന്‍കൂട്ടിതയ്യാറാക്കിയ തിരക്കഥയായിരുന്നു എന്ന്. മീന്‍ വില്‍ക്കുമ്പോള്‍ ഉപയോഗിക്കുന്ന ഗ്ലൌസ് വരെ തെളിവായി നിരത്തി അഭിനവ അന്വേഷണ ഉദ്യോഗസ്ഥര്‍.
കുട്ടിയുടെ അവസ്ഥയെ സഹതാപത്തോടെ കണ്ട മലയാളികളുടെ പ്രതിഷേധാഗ്നി ഒരുമിച്ചുയര്‍ന്നു. കേട്ടാലറയ്ക്കുന്ന അസഭ്യം വരെ കുറിച്ച മലയാളികള്‍ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. ഇതോടെ തന്നെ ജീവിക്കാന്‍ വിട്ടാല്‍ മതി, സഹായിക്കേണ്ടെന്ന അവസ്ഥയിലെത്തിയിരുന്നു അരോഗ്യ പ്രശ്‌നങ്ങള്‍ അടക്കമുള്ള ഹനാന്‍.
ഹനാന്‍ എന്ന കൊച്ചു പെണ്‍കുട്ടിയ ചുറ്റിപ്പറ്റി അനുകൂലിച്ചും പ്രതികൂലിച്ചു രണ്ടു ദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചില വീഡിയോകള്‍.
https://www.azhimukham.com/offbeat-hanan-responds-on-allegations-against-her-in-social-media-amaljoy/
https://www.azhimukham.com/offbeat-abuse-in-social-media-against-hanan-a-brief-analysis-by-ribin/