TopTop
Begin typing your search above and press return to search.

സിറിയ: കൊല്ലപ്പെട്ടവരില്‍ 68 കുട്ടികളും; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ചാനല്‍ 4 പുറത്തുവിട്ടു

സിറിയ: കൊല്ലപ്പെട്ടവരില്‍ 68 കുട്ടികളും; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ചാനല്‍ 4 പുറത്തുവിട്ടു

സിറിയയില്‍ അഭയാര്‍ത്ഥി ബസുകള്‍ക്ക് നേരെ കാര്‍ബോംബ് ആക്രമണമുണ്ടായതിന്റെ തൊട്ടുപിന്നാലെയുള്ള ദൃശ്യങ്ങള്‍ ചാനല്‍ 4 ന്യൂസ് പുറത്തുവിട്ടു. അങ്ങേയറ്റം ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇവയിലുള്ളത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 112 പേരില്‍ 68 കുട്ടികളുണ്ട്.

രക്ഷാപ്രവര്‍ത്തകനായ Abd Alkader Habak ധരിച്ചിരുന്ന ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. Habk പരിക്കേറ്റ ഒരു കുട്ടിയെ എടുത്തുകൊണ്ടോടുന്നത് മറ്റ് ദൃശ്യങ്ങളില്‍ കാണാം.

(മുന്നറിയിപ്പ്: ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണ്)

സിറിയയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനെടെയാണ് ബോംബ് സ്‌ഫോടനം. ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി ഫൗവ പട്ടണത്തില്‍ നിന്ന് വെള്ളിയാഴ്ച മാറ്റിയവരാണ് ആക്രമണത്തിന് ഇരയായത്. ആലെപ്പോയ്ക്കടുത്ത് ചെക്ക്‌ പോസ്റ്റില്‍ ബസ് നിര്‍ത്തിയപ്പോഴായിരുന്നു സ്ഫോടനം. രണ്ട് വര്‍ഷത്തോളമായി വിമതസേനയുടെ പിടിയിലുണ്ടായിരുന്ന പ്രദേശമാണിത്.

Next Story

Related Stories