സയന്‍സ്/ടെക്നോളജി

ശൂന്യാകാശത്ത് ഹബിള്‍ സ്പേസ് ടെലെസ്സ്‌കോപ്പ് ദിശയില്ലാതെ സഞ്ചരിക്കുന്നു! / വീഡിയോ

ഹബിള്‍ സ്‌പേസ് ശരിയായ ദിശയില്‍ സഞ്ചരിക്കണമെങ്കില്‍ ഗൈറോസ്‌കോപ്പുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണം

നിലവില്‍ നാസ വിക്ഷേപിച്ചിട്ടുള്ള ദൂരദര്‍ശിനികളില്‍ ഏറ്റവും വലിപ്പം കൂടിയ ടെലെസ്സ്‌കോപ്പ് ആണ് ഹബിള്‍ സ്‌പേസ് ടെലെസ്‌കോപ്പ്. 1990ല്‍ നാസ ഹബിള്‍ സ്‌പേസ് വിക്ഷേപിച്ചു. ഭൂമിക്കുചുറ്റും 5 മൈല്‍/സെക്കന്‍ഡില്‍ സഞ്ചരിക്കുന്ന ഹബിള്‍ സ്‌പേസ്, ഗ്രഹങ്ങളുടെയും മറ്റും ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. ഗൈറോസ്‌കോപ്പുകളുടെ സഹായത്തോടെയാണ് ഹബില്‍ സ്‌പേസ്, സഞ്ചരിക്കാന്‍നുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നത്. ആറ് ഗൈറോസ്‌കോപ്പുകളാണ് ഹബിള്‍ സ്‌പേസ്ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ മൂന്ന് ഗൈറോസ്‌കോപ്പുകള്‍ തകരാറിലായിരിക്കുകയാണിപ്പോള്‍. ഹബിള്‍ സ്‌പേസ് ശരിയായ ദിശയില്‍ സഞ്ചരിക്കണമെങ്കില്‍ ഗൈറോസ്‌കോപ്പുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണം. നിലവിലെ സാഹചര്യത്തില്‍ ഹബിള്‍ സ്‌പേസ് ദിശയില്ലാതെ സഞ്ചരിക്കുന്നു എന്നിരുന്നാലും ദൂരദര്‍ശിനി സേഫ് സോണില്‍ ആണെന്നാണ് നാസ അഭിപ്രായപ്പെടുന്നത്

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍