TopTop
Begin typing your search above and press return to search.

സമാധാനത്തിനായി ഇന്ത്യ-പാക് ദേശീയ ഗാനത്തിന്റെ മാഷ് അപ്പ് വീഡിയോ

സമാധാനത്തിനായി ഇന്ത്യ-പാക് ദേശീയ ഗാനത്തിന്റെ മാഷ് അപ്പ് വീഡിയോ

'സമാധാനത്തിനായി കലയിലൂടെ നമ്മുടെ അതിരുകള്‍ നമ്മുക്ക് തുറന്നിടാം' വോയ്‌സ് ഓഫ് റാം (വി ഒ ആര്‍- VOR) വീഡിയോ ആരംഭിക്കുന്നതിന് മുമ്പ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനം ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ പാടുന്ന മനോഹരമായ ഒരു വീഡിയോ ഇപ്പോള്‍ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്.

ഫിലിം മേക്കറും അക്ടീവിസ്റ്റുമായ രാം സുബ്രമണ്യന്‍ ഞായറാഴ്ച പുറത്തിറക്കിയ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇരു രാജ്യങ്ങളിലും ഹിറ്റാണ്. ഇന്ത്യയുടെ ജനഗണമനയും പാക്കിസ്ഥാന്റെ പാക് സര്‍സമീന്‍ എന്ന ദേശീയ ഗാനങ്ങള്‍ സ്റ്റുഡിയോയിലും പുറത്തുമായി വിവിധയിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ഇരു രാജ്യങ്ങളുടെയും യുവാക്കളുടെ മനോഭാവം കൂടി വെളിവാക്കുന്നു.


Next Story

Related Stories