ഷെയിന്‍ നിഗം നായകനായ ചിത്രം ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്
കപട സദാചാരബോധവുമായി നടക്കുന്നവര്‍ക്ക് നേരെയുള്ള ശക്തമായ വിമര്‍ശനമായിരുന്നു അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ എത്തിയ 'ഇഷ്‌ക്' എന്ന ചിത്രം. ഷെയിന്‍ നിഗം നായകനായ ചിത്രം ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോഴിതാ ഇഷ്ക് സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച ആ രംഗം പുറത്തു വിട്ടിരിക്കുകയാണ് സംവിധായകന്.
' ഇഷ്കിന്റെ , ഇടപെടലുകള്‍ ഇല്ലാത്ത സെന്‍സര്‍ കത്രിക വെക്കാത്ത സംവിധായകന്റെ വേര്‍ഷന്‍. വസുധയുടെ നടുവിരല്‍ വ്യക്തമാണ് .'-ഫേസ്‌ബുബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ച് സംവിധായകന് അനുരാജ് മനോഹര്‍ കുറിച്ചു.