TopTop
Begin typing your search above and press return to search.

സിദ്​ ശ്രീറാമിന്റെ ആദ്യ മലയാള ഗാനം; ശ്രദ്ധേയമായി ഇഷ്​ഖിലെ പുതിയ പ്രണയ ഗാനം

സിദ്​ ശ്രീറാമിന്റെ ആദ്യ മലയാള ഗാനം; ശ്രദ്ധേയമായി ഇഷ്​ഖിലെ പുതിയ പ്രണയ ഗാനം

അനുരാജ്​ മനോഹർ സംവിധാനം ചെയ്​ത്​ ഷെയിൻ നിഗം നായകനാകുന്ന ഇഷ്​ഖിലെ പുതിയ ഗാനം പുറത്ത്.​​​ സിദ്​ ശ്രീരാം ആദ്യമായി മലയാളത്തിൽ ആലപിക്കുന്ന ഗാനമാണിത്. തെലുങ്കിലും തമിഴിലുമെല്ലാം ഗാനങ്ങൾ ആലപിച്ച് മലയാളികളുടെയും പ്രിയങ്കരനായി മാറിയ ഗായകനാണ് സിദ്​ ശ്രീരാം.

ജേക്​സ്​ ബിജോയ്​ സംഗീതം നൽകിയ മനോഹരമായ ഗാനത്തിന്​ വരികളെഴുതിയത്​ ജോ പോളാണ്​. സിദ്​ ശ്രീരാമിനൊപ്പം നേഹാ എസ്​. നായരും ഗാനമാലപിച്ചിരിക്കുന്നു.



രതീഷ്​ രവിയാണ്​ ഇഷ്​ഖിന്​ തിരക്കഥയൊരുക്കിയിരിക്കുന്നത്​. ഇ ഫോർ എൻറർടൈൻമ​​െൻറ്​സിൻെറ ബാനറിൽ മുകേഷ്​ ആർ മേത്ത, എ.വി അനൂപ്​, സി.വി സാരഥി എന്നിവർ ചേർന്നാണ്​ നിർമാണം. അൻസാർ ഷാ ഛായാഗ്രഹണവും കിരൺ ദാസ്​ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.


Next Story

Related Stories