വീഡിയോ

മാധ്യമ പ്രവര്‍ത്തകരുടെ അപകടത്തിന് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്; സെന്‍സേഷണലിസത്തിന്റെ ഇരകളെന്ന് ആരോപണം

കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ നടത്തുന്ന ദുരിതാശവാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാട്ടുകാരോട് സംസാരിക്കുന്നതും, ശേഷം വള്ളത്തില്‍ യാത്രചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ മരിച്ച് മാതൃഭൂമി പ്രദേശിക ലേഖകന്‍ സജി അടക്കമുള്ളവര്‍ പ്രദേശവാസികളോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ നടത്തുന്ന ദുരിതാശവാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാട്ടുകാരോട് സംസാരിക്കുന്നതും, ശേഷം വള്ളത്തില്‍ യാത്രചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്

അതേസമയം, പ്രദേശത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റായ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യരുതെന്നും വീഡിയോയില്‍ പറയുന്നു. മാധ്യമ സെന്‍സേഷനിലിസത്തിന്റെ ഇരകളാണ് അപകടത്തില്‍ മരിച്ച സജി അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്ന ആരോപണത്തോടെയാണ് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രദേശവാസികള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ.
ചാനലുകളുടെ രാഷ്ട്രീയത്തിന് അനുസരിച്ച വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് തീര്‍ത്തും ദുഖകരമായ അപകടത്തിന് പിന്നിലെന്നും ദൃശ്യത്തിന് ഒപ്പമുള്ള കുറിപ്പ് പറയുന്നു.

വൈക്കത്ത് തോണി മുങ്ങി കാണാതായ മാതൃഭൂമി ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തി

വെള്ളപ്പൊക്കമുണ്ടാകുമ്പോൾ വെള്ളത്തിൽക്കിടന്നും തീപിടുത്തമുണ്ടാകുമ്പോൾ അതിനിടയിൽ കടന്നും റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍