വീഡിയോ

കലാഭവൻ മണിയുടെ ജീവിതകഥയുമായി ‘ചാലക്കുടിക്കാരൻ ചങ്ങാതി’: ട്രെയിലർ പുറത്തിറക്കി

ചിത്രം സെപ്റ്റംബറിൽ തന്നെ തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹത്തിന് നിർണയകമായ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച വിനയൻ, സംവിധാനം ചെയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മണിയുടെ വേഷം കൈകാര്യം ചെയുന്നത് സെന്റില്‍ ആണ്. രമേശ് പിഷാരടി, സലിം കുമാർ ,ജോജു ജോർജ്, ഹണി റോസ് എന്നിവർ മറ്റു കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു . ചിത്രം സെപ്റ്റംബറിൽ തന്നെ തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ചാലക്കുടിക്കാരൻ ചങ്ങാതി ഒരു ബിയോപിക് ആയിരിക്കില്ല മറിച്ച്‌ മണിയുടെ ജീവിതം പ്രചോദനമായി ചിത്രികരിച്ച, പ്രണയവും തമാശയും സംഘട്ടനവും സംയോജിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമെന്ന് സംവിധായകൻ വിനയൻ പറയുന്നു.

ട്രെയ്‌ലർ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍