വീഡിയോ

വിഭജന കാലത്ത് ചർച്ചയാകുന്ന രണ്ട് പ്രണയങ്ങളിലൂടെ സഞ്ചരിച്ച് ‘കലങ്ക്’; ആദ്യ ടീസർ കാണാം

ആലിയ ഭട്ടിനെയും അർജുൻ കപൂറിനെയും പ്രധാന കഥാപാത്രങ്ങളാക്കി ടു സ്റ്റേറ്റ്സ് ഒരുക്കിയ അഭിഷേക് വർമനാണ് കലങ്കിന് പിന്നിൽ

ആലിയ ഭട്ട്, സൊനാക്ഷി സിൻഹ, മാധുരി ദീക്ഷിത്, വരുൺ ധവാൻ, അദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് തുടങ്ങിയ വൻ താരനിരയുമായി എത്തുന്ന ബോളിവുഡ് ചിത്രം കലങ്കിന്റെ ടീസർ പുറത്ത് വിട്ടു.

1940കളുടെ പശ്ചാത്തലത്തിലുള്ളതാണ് കലങ്ക്. സഫർ, രൂപ്, ബഹാർ ബീഗം, ബൽരാജ് ചൌധരി, ദേവ്, സത്യ ചൌധരി എന്നീ ആറ് കഥാപാത്രങ്ങളിലൂടെ മനോഹരമായൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഇന്ത്യാ വിഭജന കാലത്ത് ചർച്ചയാകുന്ന രണ്ട് പ്രണയങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. ഒ.കെ ജാനുവിന് ശേഷം ആദിത്യ റോയ് കപൂർ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കലങ്ക്.

ആലിയ ഭട്ടിനെയും അർജുൻ കപൂറിനെയും പ്രധാന കഥാപാത്രങ്ങളാക്കി ടു സ്റ്റേറ്റ്സ് ഒരുക്കിയ അഭിഷേക് വർമനാണ് കലങ്കിന് പിന്നിൽ. അടുത്ത മാസം 17ന് കലങ്ക് തീയറ്ററുകളിലേക്കെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍