വീഡിയോ

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം: 10 ദിവസം കൊണ്ട് കേരളം കുടിച്ച് തീര്‍ത്തത് 514 കോടിയുടെ മദ്യം! / വീഡിയോ

കഴിഞ്ഞ വര്‍ഷം 480.67 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ഈ വര്‍ഷവും മദ്യത്തില്‍ ആറാടി കേരളം. 2018 ഡിസംബര്‍ 22 മുതല്‍ 31 വരെ മദ്യ വില്‍പനയില്‍ ബിവറേജസ് കോര്‍പ്പറേഷന് റെക്കോഡ് വില്പനയാണ് നടന്നത്. പത്ത് ദിവസം കൊണ്ട് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 514.34 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 480.67 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

ക്രിസ്മസ് ദിനത്തിലെ വിറ്റുവരവ് 40.60 കോടി രൂപയും ന്യൂയറിന്റെ തലേന്ന് 78.77 കോടി രൂപയുമാണ് ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവ്. മുന്‍വര്‍ഷം ക്രിസ്മസ് ദിനത്തില്‍ 38.13 കോടി രൂപയും ന്യൂയറിന് 61.74 കോടി രൂപയായിരുന്നു വിറ്റുവരവ്.

പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഷോപ്പ് പാലാരിവട്ടത്തേതാണ്. 73.53 ലക്ഷം രൂപയാണ് വിറ്റുവരവ്. രണ്ടാം സ്ഥാനത്ത് കണ്ണൂരും മൂന്നാം സ്ഥാനം തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ വില്‍പ്പനശാലയുമാണ്. ക്രിസ്മസ് തലേന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന ഷോപ്പ് നെടുമ്പാശ്ശേരിയാണ്. 51.30 ലക്ഷം രൂപയാണ് അവിടുത്തെ വിറ്റുവരവ്.

എന്തുകൊണ്ട് ആരോ നിങ്ങള്‍ക്ക് ലൈംഗികാവയവങ്ങളുടെ ചിത്രം അയക്കുന്നു? സൈബര്‍ ഫ്ലാഷിങ് എന്ന ലൈംഗിക കുറ്റകൃത്യത്തിനു പിന്നില്‍

എന്തുകൊണ്ട് തൊട്ടപ്പനായി വിനായകന്‍? സംവിധായകന്‍ വെളിപ്പെടുത്തുന്നു/വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍