എട്ടു ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് സര്‍വവും നഷടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. മഴക്കെടുതിയും പ്രളയവും കേരളത്തിനുണ്ടാക്കിയ നാശം ചെറുതല്ല. പക്ഷേ തോല്‍ക്കാന്‍ ഈ ജനത തയ്യാറല്ല. ഏത്ര വലിയ ദുരന്തത്തിനും തങ്ങളുടെ ആത്മ വിശ്വാസം തകര്‍ക്കാനാവില്ലെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ ക്യാമ്പുകളില്‍ കണ്ടത്.
ശോക മൂകമായിരുന്നില്ല ആ ക്യാമ്പുകള്‍, ആയിരങ്ങള്‍ തങ്ങിയ ഇടങ്ങളില്‍ ഒരുക്കിയ വിനോദ പരിപാടികളില്‍ ദുരിതം മറന്ന് പങ്കാളികളാവുകയായിരുന്നു. പ്രഫഷണല്‍ നര്‍ത്തകരെ തോല്‍പ്പിക്കുന്ന നൃത്തച്ചുവടുകളുമായി അവര്‍ കളം നിറഞ്ഞു. ആര്‍ത്തലച്ചുവന്ന പ്രളയ ജലത്തെ ഭയപ്പെട്ടിരുന്ന കുട്ടികള്‍ മുതല്‍ എല്ലാ നഷ്ടപ്പെട്ടതിന്റെ വേദനപേറുന്ന മുതിര്‍ന്നവര്‍ വരെ ഇതില്‍ പങ്കാളികളായി. സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പായിരുന്നു ഇത്തരം വീഡിയോകള്‍ക്ക് ലഭിച്ചത്.
വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും
സൗത്ത് കൊച്ചി ജിഎച്ച്എസ്എസില്‍ നിന്നുമുള്ള ദൃശ്യം
https://www.azhimukham.com/offbeat-support-flooded-to-kerala-from-all-over-the-world/