ഇസ്ലാം വിരുദ്ധത പ്രമേയമാക്കി നാടകം അവതരിപ്പിച്ചെന്ന് ആരോപിച്ച് എസ്ഡിപിഐ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ വേദിയിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ പതിഷേധം ശക്തമാവുന്നു. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ അവതരിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കുകയും ചെയ്ത 'കിത്താബ്' എന്ന നാടകത്തിനെതിരെയാണ് മുസ്ലിം വര്‍ഗ്ഗീയ സംഘടനകള്‍ രംഗത്തെത്തിയത്. കലോത്സവ വേദിയിലേക്ക് വര്‍ഗ്ഗീയ സംഘടനയുടെ മാര്‍ച്ച് ഉണ്ടായതോടെ കലോത്സവത്തിനെത്തിയ കുട്ടികളും അധ്യാപകരും ഭീതിയിലായ സംഭവവും ഇന്നുണ്ടായി.
അതിനിടെ വിവാദമായ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അവതരിപ്പിച്ച നാടകത്തിനെതിരെ എഴുത്തുകാരൻ ഉണ്ണി ആർ തന്നെ രംഗത്തെത്തി. റഫീഖ് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച നാടകം തന്റെ കഥയില്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഉപയോഗിക്കുമ്പോഴും കഥയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നായിരുന്നു ഉണ്ണി ആറിന്റെ പ്രതികരണം. തന്റെ കഥയില്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഉപയോഗിക്കുമ്പോഴും കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് നാടകത്തിലുള്ളതെന്നും കഥ നാടകമാക്കാനുള്ള അനുമതിയും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കിതാബില്‍ വേഷമിട്ട റിയ പര്‍വിന്‍ ആണ് മികച്ച നടി.
എന്നാൽ മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിക്കുകയും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു നാടകത്തിന്റെ പുർണ രൂപം / വീഡിയോ കാണാം.
[video width="398" height="224" mp4="https://www.azhimukham.com/wp-content/uploads/2018/11/kithab-drama.mp4"][/video]
https://www.azhimukham.com/trending-sdpi-against-kitab-play-in-revenue-school-youth-festival/
https://www.azhimukham.com/trending-facebook-live-video-jamaat-e-islami-women-sstate-secretary-about-me-too-movement/
https://www.azhimukham.com/offbeat-madhyamam-editorial-on-gay-sex-writes-ribin/
https://www.azhimukham.com/offbeat-religious-fundamentalists-oppose-supreme-court-verdict-homosexuality-section377/