വീഡിയോ

‘ഉയിരിൽ തൊടാൻ’ കുമ്പളങ്ങി നൈറ്റ്‌സിലെ പുതിയ ഗാനമെത്തി

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ട്രെയ്‌ലർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഉയിരിൽ തൊടുന്ന സംഗീതവും ദൃശ്യാവിഷ്കാരവും കൊണ്ട് ശ്രദ്ധേയമാകുകയാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ‘ഉയിരിൽ തോടും തളിർ’ എന്ന ഗാനം.അൻവർ അലിയുടെ വരികൾക്ക് സുഷിന് ശ്യാമാണ് സംഗീതം നൽകിയിരിക്കുന്നത്. ഷൈന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി 7നാണ് തീയേറ്ററിലെത്തുന്നത്.

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ട്രെയ്‌ലർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും ശ്യാം പുഷ്ക്കരൻ തന്നെയാണ് .ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും കുമ്പളങ്ങി നൈറ്റ്സിനുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍