ഹവായ് ദ്വീപില്‍ നിന്നും കടലിലേക്ക് ബോട്ടില്‍ സഞ്ചരിച്ചിരുന്ന വിനോദ സഞ്ചാരികള്‍ക്ക് ലാവ 'ബോംബ്' വീണ് പരിക്ക്. കടലിലെ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള 'ലാവ പാറ' പൊട്ടിത്തെറിക്കുകയും ഉരുകിയ പാറ ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടിലേക്ക് വീഴുകയുമായിരുന്നു. ബോട്ടിന്റെ മേല്‍ക്കൂര തുളച്ച് ഉരുക്കിയ ലാവ വീണ് 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരില്‍ ഒരു സ്ത്രീയുടെ നില വളരെ ഗുരുതരമാണ്. ബാക്കിയുള്ളവര്‍ക്ക് ഗുരുതരമാകാത്ത തരത്തിലെ പൊള്ളലുകളെ സംഭവിച്ചുള്ളൂ. കഴിഞ്ഞ രണ്ടുമാസമായി പുകഞ്ഞുകൊണ്ടിരിക്കുന്ന കില്ലുവ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവ പാറയായിരുന്നു പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വ്വതത്തിന് അരകിലോമീറ്ററോളം ബോട്ട് എത്തിയിരുന്നു.
യുഎസ് കോസ്റ്റ് ഗാര്‍ഡ് മെയ് മുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. അഗ്നിപര്‍വ്വതത്തിന്റെ 300 മീറ്റര്‍ വരെ അകലെ കൂടി സഞ്ചരിക്കാനെ കോസ്റ്റ് ഗാര്‍ഡ് അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ചില ബോട്ട് ഏജന്‍സികള്‍ക്ക് 50 മീ. വരെ എത്താന്‍ പ്രത്യേക ലൈസന്‍സ് നല്‍കിയിരുന്നു.
#LeilaniEstatesEruption #KilaueaVolcano UPDATE: Unbelievable footage from #IkaikaMarzo's crew on board the #KalapanaCulturalTours #lava boat captures the #lavaexplosion that sent #lavabombs flying onto a tour boat, injuring 12 people https://t.co/h193ZfuIRP @HawaiiNewsNow #HINews pic.twitter.com/cvYg0CLDUk
— Mileka Lincoln (@MilekaLincoln) July 16, 2018