ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ജന്റീന ടീമിന് ആത്മവിശ്വാസവും ആവേശവും പകര്‍ന്ന് "വാമോസ് അര്‍ജന്റീന", "വാമോസ് ലിയോ" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നതിനിടെയാണ് നല്ല മലയാളം സ്പാനിഷില്‍ ഒരു വാമോസ് അര്‍ജന്റീന മെസി കേട്ടത്. അപ്പൊ തന്നെ വീഡിയോ ഫേസ്ബുക്കിലിട്ടു. മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് തൃശൂര്‍ എന്നിവരെയാണ് മെസിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ ഏറ്റെടുത്തത്. ഇവര്‍ ചിത്രീകരിച്ച മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട ശേഷം ഇന്‍സ്റ്റാഗ്രാം വഴി ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തീരെ കുറഞ്ഞ സമയം മാത്രമാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.
http://www.azhimukham.com/video-vamosvamos-argentina-mardona-dance-song/
http://www.azhimukham.com/sports-why-brasil-cant-bag-worldcup-this-time-pele-says/
http://www.azhimukham.com/sports-brasil-favourites-russia-worldcup/
http://www.azhimukham.com/sports-will-worldcup-do-justice-to-messi/