കെ ആര്‍ പ്രഭു എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രമാണ് 'എല്‍കെജി'. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കളിയാക്കി ഇറക്കുന്ന ചിത്രമാണ് എല്‍കെജി. ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്
ആര്‍.ജെ ബാലജിയാണ് ചിത്രത്തിലെ നായകന്‍, പ്രിയ ആനന്ദ് ആണ് നായിക. മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച്, ഇന്ത്യയില്‍ നിലനിന്ന് പോകുന്ന പശു രാഷ്ട്രീയം, അര്‍ണബ് ഗോസ്വാമിയുടെ നേഷന്‍ വാണ്ട്‌സ് ടു നോ എന്നിവയെല്ലാം ട്രൈലറില്‍ കണക്കിനറ്റ് കളിയാക്കുന്നു. രാഷ്ട്രീയ രംഗത്ത് സജീവമായ ജെ.കെറിതേഷ്, നെഞ്ചിൽ സമ്പത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി മുതൽ തമിഴ് രാഷ്ട്രീയത്തെ വരെ ആക്ഷേപ ഹാസ്യത്തിലൂടെ വിമർശിക്കുന്ന ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം തന്നെ വളരെ ഏറെ ചർച്ചയായിരിക്കുകയാണ്.