കേരളത്തെ ബാധിച്ച പ്രളയ ദുരിതത്തില്‍ തനിക്ക് യാതൊരു വിഷമവുമില്ലെന്നാണ് ഈ മനുഷ്യന്‍ പറയുന്നത്. ഓരു മധ്യവയസ്‌കന്‍ അരയോളം വെള്ളത്തില്‍ മുങ്ങി വീടിന് മുന്നില്‍ നില്‍ക്കുകയാണ്. ചേട്ടാ, നിങ്ങളിങ്ങനെ എത്ര നേരം ഇവിടെ ഇങ്ങനെ നില്‍ക്കും. ഇവിടെ നിന്ന് രക്ഷപ്പെടണ്ടേ എന്ന് ഒരു യുവാവ് ചോദിക്കുന്നു. ഇതൊരു പ്രകൃതി പ്രതിഭാസമാണെന്നും പ്രകൃതിയെ വല്ലാതെ ഉപദ്രവിച്ചാല്‍ അത് തിരിച്ചടിക്കുമെന്നതിന്റെ ഉദാഹരണവുമാണിതെന്ന് ഇദ്ദേഹം പറയുന്നു. മനുഷ്യന് ഇത്തരമൊരു പാഠം ആവശ്യമായതിനാല്‍ ഞാന്‍ ഈ പ്രളയത്തെ പിന്തുണക്കുകയാണ്. ഇതല്ല, ഇതിലും വലിയ അടിയാണ് പ്രകൃതി കൊടുക്കേണ്ടതെന്നും പ്രകൃതിസ്‌നേഹി പറയുന്നു.
വീഡിയോ:
[video width="260" height="400" mp4="https://www.azhimukham.com/wp-content/uploads/2018/08/WhatsApp-Video-2018-08-18-at-19.31.14.mp4"][/video]