UPDATES

വീഡിയോ

കുട്ടികള്‍ക്കൊപ്പം ആടിത്തിമിർക്കുന്ന ‘രാജ’; ‘മധുരരാജ’ ലൊക്കേഷന്‍ വീഡിയോ പുറത്ത്

കൊറിയോഗ്രാഫര്‍ ആന്‍ഡ് ഡാന്‍സര്‍ മമ്മൂക്ക..’ ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു

മധുരരാജ വിജയകരമായി പ്രദർശനം തുടരുകയാണ്. വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. നൃത്തരംഗങ്ങളില്‍ വേണ്ടത്ര വഴക്കമില്ലെന്ന വിമര്‍ശനം മമ്മൂട്ടിക്ക് നേരേ പണ്ടേയുള്ളതാണ്. ഇപ്പോഴിതാ മധുരരാജ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ പുറത്തെത്തിയിരിക്കുന്നു. മധുരരാജയിലെ ഒരു ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഒരു സംഘം കുട്ടികള്‍ക്കൊപ്പം ആടിത്തിമിര്‍ക്കുകയാണ് മമ്മൂട്ടി. മ്മൂട്ടിയുടെ നൃത്തത്തെ പ്രശംസിച്ചും വിമർശിച്ചും ഒട്ടേറെ ട്രോളുകളും കമന്റുകളും ഇപ്പോൾ സജീവമായിരിക്കുകയാണ്.

‘മമ്മൂക്ക കുട്ടികളുടെ കൂടെ നില്‍ക്കുമ്പൊ ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നാറുണ്ട്. ആരാണ് കൂടുതല്‍ ഇളയതെന്ന്!!! കൊറിയോഗ്രാഫര്‍ ആന്‍ഡ് ഡാന്‍സര്‍ മമ്മൂക്ക..’ ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍