TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രിയെ കാണാന്‍ കത്തിയുമായി മലയാളി കേരളാ ഹൗസില്‍; സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി

മുഖ്യമന്ത്രിയെ കാണാന്‍ കത്തിയുമായി മലയാളി കേരളാ ഹൗസില്‍; സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി

ഡല്‍ഹി സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങിയ കേരള ഹൗസില്‍ കത്തിയുമായിയെത്തിയ മലയാളിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി. കേരളാ ഹൗസില്‍ മുഖ്യമന്ത്രി തങ്ങിയ കൊച്ചിന്‍ ഹൗസിനു മുന്നിലായിരുന്നു സംഭവം. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി കേരള ഹൗസിലെത്തിയത്. വിമല്‍ രാജിനെ പിടികൂടി ഡല്‍ഹി പൊലീസിനു കൈമാറി. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബാഗില്‍ കടലാസുകള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കത്തി.

ഇതിനിടെ താന്‍ മരിക്കാന്‍ പോകുകയാണെന്നും ജീവിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും വിമല്‍രാജ് വിളിച്ചുപറയുന്നുണ്ടായിരുന്നു. തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണം. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വിമല്‍രാജ് പറഞ്ഞു. സംഭവം വന്‍ സുരക്ഷാവീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.

(കടപ്പാട്- മാതൃഭൂമി)


Next Story

Related Stories